കേരളം

kerala

ETV Bharat / state

ഇടുക്കിയില്‍ അഞ്ച് ലിറ്റര്‍ ചാരായവുമായി മൂന്ന് പേര്‍ അറസ്റ്റില്‍ - നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്‍റ്

ഇവരില്‍ നിന്ന് 50 ലിറ്റർ കോട, എല്‍പിജി ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികളും പിടിച്ചെടുത്തു

three men arrested for making illegal liquor  illegal liquor idukki  illegal liquor case idukki  kerala police arrest on illegal liqour making  വാറ്റുചാരായം പിടിച്ചു  ഇടുക്കി വാറ്റുചാരായം  നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്‍റ്  ഇടുക്കിയില്‍ ചാരായവേട്ട
ഇടുക്കിയില്‍ ചാരായവേട്ട

By

Published : Apr 17, 2020, 1:24 PM IST

ഇടുക്കി: മന്നാങ്കണ്ടത്ത് അഞ്ച് ലിറ്റര്‍ വാറ്റുചാരായവും നിര്‍മാണ സാമഗ്രികളും പിടികൂടി. അടിമാലി സ്വദേശികളായ മൂന്ന് യുവാക്കൾക്കെതിരെ കേസെടുത്തു. കാഞ്ഞിരവേലി സരുണ്‍ വി റ്റി, പാറയ്ക്കല്‍ ബെന്നി വര്‍ഗീസ്, മൂക്കനോലിക്കല്‍ ഷിജു ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ഇവരില്‍ നിന്ന് 50 ലിറ്റർ കോട, എല്‍പിജി ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികളും പിടിച്ചെടുത്തു.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ പ്രസാദിന്‍റെ നിര്‍ദേശാനുസരണം അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്മെന്‍റ് സംഘമാണ് പരിശോധന നടത്തിയത്. പ്രദേശത്ത് വിൽപനക്കായി സൂക്ഷിച്ചിരുന്ന ചാരായമാണ് പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ABOUT THE AUTHOR

...view details