ഇടുക്കി:നെടുങ്കണ്ടം കൂട്ടാറിൽ ഏലയ്ക്ക മോഷണം നടത്തി ഒളിവിൽ പോയ ഒരു കുടുംബത്തിലെ മൂന്ന് പേർ അറസ്റ്റിലായി. കമ്പംമെട്ട് പൊലീസിന്റെ സ്പെഷൽ സ്ക്വാഡ് ഒരു വർഷമായി നടത്തി വന്ന അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂട്ടാർ ലക്ഷ്മി നിവാസ് ദേവേന്ദ്രൻ , ഭാര്യ ബിന്ദു, ബിന്ദുവിന്റെ മകൻ അഭിജിത്ത് ജോൺസൻ എന്നിവരാണ് അറസ്റ്റിലായത്. കമ്പംമെട്ട് സി.ഐ ജി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ തമിഴ്നാട്ടിലെ തേവാരത്ത് നിന്നും അറസ്റ്റ് ചെയ്തത്.
ഏലയ്ക്ക മോഷണം നടത്തി ഒളിവിൽ പോയ ഒരു കുടുംബത്തിലെ മൂന്ന് പേർ അറസ്റ്റിൽ
2019 ലാണ് കേസിനാസ്പതമായ സംഭവം. കൂട്ടാറിൽ നിന്നും ഏലത്തിന്റെ മുറിച്ചു നീക്കിയ ശരവുമായി ഇവരെ പിടികൂടിയിരുന്നു. പൊലീസ് അറസ്റ്റ് ചെയ്യുമെന്നു ഉറപ്പായതോടെ മൂന്ന് പേരും തമിഴ്നാട്ടിലെ തേവാരത്തേക്ക് കടക്കുകയായിരുന്നു
2019 ലാണ് കേസിനാസ്പതമായ സംഭവം. കൂട്ടാറിൽ നിന്നും ഏലത്തിന്റെ മുറിച്ചു നീക്കിയ ശരവുമായി ഇവരെ പിടികൂടിയിരുന്നു. പൊലീസ് അറസ്റ്റ് ചെയ്യുമെന്നു ഉറപ്പായതോടെ മൂന്ന് പേരും തമിഴ്നാട്ടിലെ തേവാരത്തേക്ക് കടക്കുകയായിരുന്നു. ദേവേന്ദ്രന്റെ വീട് പരിസരത്ത് നിന്നും മുറിച്ചു നീക്കിയ ഏലത്തിന്റെ ശരങ്ങൾ അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തിരുന്നു. കർഷകരുടെ പരാതി ലഭിച്ചതോടെയാണ് സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതികൾ തേവാരത്തുണ്ടെന്ന രഹസൃ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.