കേരളം

kerala

ETV Bharat / state

നദിയില്‍ കുളിക്കാനിറങ്ങുന്നതിനിടെ കാല്‍വഴുതി വീണു ; നവദമ്പതികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മുങ്ങി മരിച്ചു

പെരിയത്തുകോംബെ നദിയില്‍ കുളിക്കാനിറങ്ങുന്നതിനിടെ നവദമ്പതികള്‍ പാറയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാനായി നദിയിലിറങ്ങുമ്പോഴാണ് ബന്ധുവായ യുവാവ് അപകടത്തില്‍പ്പെട്ടത്

മുങ്ങി മരണം  നവദമ്പതികള്‍ മുങ്ങി മരിച്ചു  പെരിയത്തുകോംബെ  ബോഡിനായ്ക്കന്നൂർ  ഇടുക്കി മുങ്ങി മരണം പുതിയ വാർത്ത  ഇടുക്കി വാർത്തകള്‍  കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു  നദിയില്‍ മുങ്ങി മരിച്ചു  bodinayakkanur  newly wed couple drowned in river  three drown in river  newly wed couple drowned to death  idukki drowning  idukki latest news  drowned to death latest news  മുങ്ങി മരിച്ചു  മൂന്ന് പേര്‍ മുങ്ങി മരിച്ചു  പാറയില്‍ കാല്‍ വഴുതി
നദിയില്‍ കുളിക്കാനിറങ്ങുന്നതിനിടെ കാല്‍വഴുതി വീണു; നവദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മുങ്ങി മരിച്ചു

By

Published : Oct 17, 2022, 11:18 AM IST

ഇടുക്കി : ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിന് സമീപം പെരിയത്തുകോംബെ നദിയില്‍ കുളിക്കാനിറങ്ങിയ നവദമ്പതികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മുങ്ങി മരിച്ചു. സുബ്ബരാജ് നഗര്‍ പുതുകോളനിയിലെ രാജ (30), ഭാര്യ കാവ്യ (20), ബന്ധു സഞ്ജയ് (24) എന്നിവരാണ് മരിച്ചത്. ഇന്നലെ (ഒക്‌ടോബർ 16) പുലര്‍ച്ചെയാണ് മൂവരും അപകടത്തില്‍പ്പെട്ടത്.

നദിയിലിറങ്ങുന്നതിനിടെ രാജയും കാവ്യയും പാറയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. ഈ സമയം നദിയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഒഴുക്കില്‍പ്പെട്ട ദമ്പതികളെ രക്ഷിക്കാനായി നദിയിലിറങ്ങുമ്പോഴാണ് സഞ്ജയ് അപകടത്തില്‍പ്പെട്ടത്.

മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതിന്‍റെ ദൃശ്യം

ഒരു മാസം മുന്‍പ് വിവാഹിതരായ രാജയും കാവ്യയും സഞ്ജയുടെ വീട്ടില്‍ വിവാഹ സത്കാരത്തിനെത്തിയതായിരുന്നു. സഞ്ജയ്ക്കും മറ്റൊരു ബന്ധുവായ പ്രണവിനുമൊപ്പം പുലർച്ചെ നദിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

Also Read:സുഹൃത്തുക്കള്‍ക്കൊപ്പം ഹോം സ്‌റ്റേയിലെത്തിയ യുവാവ് മുത്തേരിമടയാറ്റിൽ മുങ്ങി മരിച്ചു

പ്രണവാണ് വിവരം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി തെരച്ചില്‍ നടത്തി. മൂന്ന് മൃതദേഹങ്ങളും പുറത്തെടുത്ത് തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ലണ്ടനിലായിരുന്ന സഞ്ജയ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടില്‍ മടങ്ങിയെത്തിയത്.

ABOUT THE AUTHOR

...view details