ഹൈറേഞ്ചിലേക്ക് മൂന്ന് ആംബുലൻസുകള്‍ അനുവദിച്ചു - ഇടുക്കി വാര്‍ത്തകള്‍
നെടുങ്കണ്ടം താലുക്ക് ആശുപത്രി, ചിത്തിരപുരം, ദേവികുളം സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കുന്നത്.
![ഹൈറേഞ്ചിലേക്ക് മൂന്ന് ആംബുലൻസുകള്‍ അനുവദിച്ചു idukki High Range news idukki latest news ambulance service in idukki news ഇടുക്കി വാര്‍ത്തകള്‍ ഇടുക്കിയിലെ ആംബുലൻസ് സര്‍വീസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9204412-549-9204412-1602875657761.jpg)
ഹൈറേഞ്ചിലേക്ക് മൂന്ന് ആംബുലൻസുകള്‍ അനുവദിച്ചു
ഇടുക്കി:ജില്ലയിലെ ഹൈറേഞ്ച് മേഖലയിലെ വിവിധ ആശുപത്രികൾക്കായി മൂന്ന് ആംബുലൻസ് കൂടി അനുവദിച്ചു. ആരോഗ്യ വകുപ്പിന് പുതിയതായി ലഭിച്ച ആംബുലന്‍സുകളുടെ സേവനം മലയോരമേഖലയിൽ ഇനിമുതൽ ലഭ്യമാകും. നെടുങ്കണ്ടം താലുക്ക് ആശുപത്രി, ചിത്തിരപുരം, ദേവികുളം സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കുന്നത്. കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിലാണ് പുതിയ ആംബുലൻസുകൾ മലയോരമേഖലക്ക് ലഭിച്ചത് പുതിയ ആംബുലന്‍സുകളുടെ സേവനം ജില്ലയ്ക്ക് ഏറെ ഗുണകരമാകും.