ഇടുക്കി : ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ചെങ്കിലും വീട് വെക്കാന്‍ സ്ഥലം ഇല്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് പന്നിയാര്‍, ആനയിറങ്കല്‍ പ്രദേശങ്ങളിലെ തോട്ടം തൊഴിലാളികള്‍. ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കുന്നതിന് ഹാരിസണ്‍ മലയാളം കമ്പനി സ്ഥലം വിട്ട് നല്‍കണമെന്നും ഇതിനായി സര്‍ക്കാര്‍ ഇടപെടണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.
വീട് വെക്കാന്‍ സ്ഥലമില്ലാതെ തോട്ടം തൊഴിലാളികള്‍ - ലൈഫ് പദ്ധതിയില്‍ പേരുള്‍പ്പെട്ടെങ്കിലും വീട് വെക്കാന്‍ സ്ഥലമില്ലാതെ തോട്ടം തൊഴിലാളികള്‍
ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കുന്നതിന് ഹാരിസണ്‍ മലയാളം കമ്പനി സ്ഥലം വിട്ട് നല്‍കണമെന്നും ഇതിനായി സര്‍ക്കാര്‍ ഇടപെടണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു
സ്വന്തമായി ഒരു തുണ്ട് ഭൂമിപോലും ഇല്ലാത്തവരാണ് ഇവരില്‍ ഭൂരിഭാഗവും. ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം, ഭക്ഷണം, വസ്ത്രം, തുടങ്ങി നിത്യ ചെലവുകള്‍ക്ക് ശമ്പളം തികയാത്ത സ്ഥിതിയാണുള്ളത്. പ്രദേശത്തെ ഭൂമിയുടെ വില അനുദിനം കുതിച്ചുയരുന്നതും ഭൂമി സ്വന്തമാക്കുകയെന്ന ഇവരുടെ സ്വപ്നത്തിന് ഭീഷണിയാകുന്നു.
സംസ്ഥാനത്ത് തന്നെ മാതൃകാപരമായി നടപ്പിലാക്കുന്ന ലൈഫ് പദ്ധതി തോട്ടം തൊഴിലാളികള്‍ക്ക് കൂടി പ്രയോജനകരമാകുന്ന തരത്തില്‍ നടപ്പിലാക്കുന്നതിന് കമ്പനിയുടെ സഹകരണം ആവശ്യമാണ്. ഇതിനായി റവന്യൂ വകുപ്പും മുഖ്യമന്ത്രിയും ഇടപെടണമെന്നാണ് പൊതുപ്രവർത്തർ ഉൾപ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നത്.