കേരളം

kerala

ETV Bharat / state

ഇടുക്കി റോഡ്: കരാറുകാരുടെ വീഴ്ചയെന്ന് തോമസ് ഐസക്ക് - കരാറുകാരുടെ വീഴ്ചയെന്ന് തോമസ് ഐസക്ക്

കിഫ്ബിക്ക് ആവശ്യത്തിന് ഫണ്ടുണ്ട്. കരാറുകാരുടെ ഭാഗത്ത് എന്തെങ്കിലും വീഴ്ചയുണ്ടായതിനാലാവാം ഫണ്ട് നല്‍കാത്തതെന്നും തോമസ് ഐസക്ക് പറഞ്ഞു. കരാറുകാര്‍ ബില്ല് സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതാണ് നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കാരണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

Thomas Isaac blames contractors  halting construction of roads  Kiifb Road Idukki  ഇടുക്കിയിലെ കിഫ്ബി റോഡ് നിര്‍മാണം  കരാറുകാരുടെ വീഴ്ചയെന്ന് തോമസ് ഐസക്ക്  ഇടുക്കിയുടെ സമഗ്ര വികസനം
ഇടുക്കിയിലെ കിഫ്ബി റോഡ് നിര്‍മാണം നിലച്ചതിന് കാരണം കരാറുകാരുടെ വീഴ്ചയെന്ന് തോമസ് ഐസക്ക്

By

Published : Dec 6, 2021, 10:36 PM IST

ഇടുക്കി:ഫണ്ട് നല്‍കിയില്ലെന്ന കാരണത്താല്‍ ഇടുക്കിയിലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള റോഡുകളുടെ നിര്‍മാണം നിലച്ചെന്ന പ്രചാരണം ശരിയല്ലെന്ന് മുന്‍ ധനകാര്യവകുപ്പ് മന്ത്രി ഡോ ടി.എം തോമസ് ഐസക്ക്. കിഫ്ബിക്ക് ആവശ്യത്തിന് ഫണ്ടുണ്ട്. കരാറുകാരുടെ ഭാഗത്ത് എന്തെങ്കിലും വീഴ്ചയുണ്ടായതിനാലാവാം ഫണ്ട് നല്‍കാത്തതെന്നും തോമസ് ഐസക്ക് പറഞ്ഞു.

ഇടുക്കിയിലെ കിഫ്ബി റോഡ് നിര്‍മാണം നിലച്ചതിന് കാരണം കരാറുകാരുടെ വീഴ്ചയെന്ന് തോമസ് ഐസക്ക്

കോടികള്‍ ഫണ്ടനുവധിച്ചിരിക്കുന്ന റോഡുകളുടെ നിര്‍മാണം ഇടക്കാലത്ത് നിലച്ചിരുന്നു. കരാറുകാര്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ബില്ല് സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതാണ് നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കാരണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

Also Read: വിദ്യാർഥികളെ തടഞ്ഞു നിർത്തി ബാഡ്‌ജ് ധരിപ്പിച്ചു; എസ്‌ഡിപിഐക്കെതിരെ പ്രതിഷേധം

കിഫ്ബിയുടെ പ്രവര്‍ത്തനം കൃത്യമായിട്ടാണ് പോകുന്നത്. മറ്റൊരുതരത്തിലുമുള്ള വിട്ട് വീഴ്ചകളും നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകില്ല. ഏതെങ്കിലും തരത്തിലുള്ള വീഴ്ച കണ്ടെത്തിയാല്‍ മാത്രേ ഫണ്ട് മാറാന്‍ കഴിയാതെ വരുകയുള്ളു എന്നും തോമസ് ഐസക് പറഞ്ഞു. സി പി ഐ എം രാജാക്കാട് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബൈസണ്‍വാലിയില്‍ സംഘടിപ്പിച്ച കേരളവികസനവും കിഫ്ബിയും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയതയിരുന്നു തോമസ് ഐസക്.

ABOUT THE AUTHOR

...view details