കേരളം

kerala

ETV Bharat / state

തൊടുപുഴയിൽ കേരള കോണ്‍ഗ്രസ് പോരാട്ടം; നിലനിര്‍ത്താന്‍ യു.ഡി.എഫും തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫും - KA Antony

ഇത്തവണ അങ്കത്തിന് ഒരുങ്ങുന്ന യു.ഡി.എഫ് സ്ഥാനാർഥി പി.ജെ.ജോസഫിന് എതിരാളി സഹയാത്രികനായിരുന്ന കെ.എ ആന്‍റണി ആണ്.

തൊടുപുഴ മണ്ഡലം  പി.ജെ.ജോസഫ്  thodupuzha constituency  കെ.എ ആന്‍റണി  KA Antony  PJ Joseph
തൊടുപുഴയിൽ കേരള കോണ്‍ഗ്രസ് പോരാട്ടം; നിലനിര്‍ത്താന്‍ യു.ഡി.എഫും തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫും

By

Published : Mar 13, 2021, 3:53 AM IST

ഇടുക്കി: തൊടുപുഴയിൽ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ മണ്ഡലം നിലനിര്‍ത്താന്‍ യു.ഡി.എഫും തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫും പ്രചാരണം ആരംഭിച്ചു. അടുത്ത ദിവസം എന്‍.ഡി.എ സ്ഥാനാര്‍ഥിയെ കൂടി പ്രഖ്യാപിക്കുന്നതോടെ കളം മുറുകും.

ഇത്തവണ അങ്കത്തിന് ഒരുങ്ങുന്ന യു.ഡി.എഫ് സ്ഥാനാർഥി പി.ജെ.ജോസഫിന് എതിരാളി സഹയാത്രികനായിരുന്ന കെ.എ ആന്‍റണി ആണ്. ശക്തമായ മത്സരത്തിന്‍റെ ഭാഗമായി തന്നെയാണ് എൽ.ഡി.എഫ് നീക്കം തൊടുപുഴ സീറ്റ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് വിട്ടുനൽകിയത്. എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനം കൂടി എത്തുന്നതോടെ തൊടുപുഴയുടെ ചിത്രം പൂർണമാകും. കഴിഞ്ഞ തവണ എൻഡിഎ ബിഡിജെഎസിന് ആണ് തൊടുപുഴ സീറ്റ് നൽകിയിരുന്നത്.

ABOUT THE AUTHOR

...view details