കേരളം

kerala

ETV Bharat / state

കൊവിഡ് സ്ഥിരീകരിച്ച എൽഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണം ഏറ്റെടുത്ത് പ്രവർത്തകർ - covid

വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തൊടുപുഴയിലെ എൽഡിഎഫ് സ്ഥാനാർഥി കെഐ ആൻ്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഇടത് മുന്നണിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

തൊടുപുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി  കൊവിഡ്  കെ ഐ ആന്‍റണി  k A Antony  covid  Thodupuzha LDF candidate campaign
കൊവിഡ് സ്ഥിരീകരിച്ച എൽഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണം ഏറ്റെടുത്ത് പ്രവർത്തകർ

By

Published : Apr 2, 2021, 3:59 PM IST

ഇടുക്കി:കൊവിഡ് സ്ഥിരീകരിച്ച തൊടുപുഴ എൽഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണം പ്രവർത്തകർ ഏറ്റെടുത്തു. കൂടുതൽ നേതാക്കളെ മണ്ഡലത്തിൽ എത്തിച്ചാണ് പ്രചാരണം. വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തൊടുപുഴയിലെ എൽഡിഎഫ് സ്ഥാനാർഥി കെഐ ആൻ്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഇടത് മുന്നണിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

പ്രതിസന്ധി മറികടക്കാൻ മണ്ഡലത്തിലുടനീളം റാലികൾ സംഘടിപ്പിച്ച് പ്രചാരണം സജീവമാക്കുകയാണ് പ്രവർത്തകർ. കൊവിഡ് സ്ഥിരീകരിച്ച ശേഷവും പ്രചാരണം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കെഐ ആൻ്റണി വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details