തൊടുപുഴയിൽ ക്രൂരമർദ്ദനത്തിനിരയായ ഏഴ് വയസുകാരനെ പ്രതി ലൈംഗികമായും പീഡിപ്പിച്ചെന്ന് കണ്ടെത്തൽ. വൈദ്യ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഇടുക്കി എസ്പി കെ.ബി വേണുഗോപാൽ പറഞ്ഞു.പ്രതി അരുണ്‍ അനന്ദിനെതിരെ പോക്സോ കുറ്റവും ചുമത്തിയിട്ടുണ്ട്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നും പൊലീസ് വ്യക്തമാക്കി.
തൊടുപുഴയിലെ കുട്ടി ലൈംഗികമായും പീഡിപ്പിക്കപ്പെട്ടെന്ന് പൊലീസ്; പ്രതിക്കെതിരെ പോക്സോ ചുമത്തും - Thodupuzha Child Serious
അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ച ഏഴു വയസുകാരന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായും പൊലീസ്.
അതേസമയം മര്‍ദ്ദനത്തിന് ഇരയായഏഴ് വയസുകാരന്‍റെ നില അതീവഗുരുതരമായി തുടരുകയാണ്. മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് പറയാറായിട്ടില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി.മറ്റ് ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. കുട്ടി അതിജീവിക്കാനുള്ള സാധ്യതകള്‍ കുറവാണെന്നുംമെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി.നിലവിലെ ചികിത്സകള്‍ തുടരാനാണ് മെഡിക്കല്‍ ബോര്‍ഡ് തീരുമാനം.
ശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷം എടുത്ത സ്കാനിങ് പ്രകാരവും കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യത ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആശുപത്രിയിലും പരിസരത്തും നൂറ് കണക്കിന് പേരാണ് തടിച്ചു കൂടിയിരിക്കുന്നത്. കുട്ടിയുടെ അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇയാളെ ഭയന്ന് കുട്ടിയുടെ അമ്മ ആദ്യം ഇക്കാര്യം പുറത്ത്പറഞ്ഞില്ല. പ്രതിക്കെതിരെ തലസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. ജഗതിയില്‍ സുഹൃത്തിനെ ബിയര്‍ കുപ്പി കൊണ്ട് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതിയാണ് അരുണ്‍. ഇളയകുട്ടി സോഫയില്‍ മൂത്രമൊഴിച്ചതിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാള്‍ കുട്ടിയെ മര്‍ദ്ദിച്ചത്.