കേരളം

kerala

ETV Bharat / state

പിതാവിന്‍റെ വിയോഗത്തോടെ വീണുപോയില്ല ; 13ാം വയസില്‍ 13 പശുക്കളെ പരിപാലിച്ച് മാത്യു ബെന്നി - Idukki Thodupuzha Mathew Benny

കര്‍ഷകനായ പിതാവ് മരിച്ചതോടെ പശുക്കളെ വീട്ടുകാര്‍ വില്‍ക്കാന്‍ തീരുമാനിച്ചെങ്കിലും മാത്യുവിന്‍റെ നിര്‍ബന്ധത്തെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.

Thirteen year boy did'nt give up when his father died and he become a cows farmer  പതിമൂന്നാം വയസില്‍ പതിമൂന്ന് പശുക്കളെ പരിപാലിച്ചൊരു കുട്ടികര്‍ഷകന്‍  boy farmer  ഇടുക്കി വാര്‍ത്ത  Idukky news  ഇടുക്കിയിലെ കുട്ടികര്‍ഷകന്‍  ഇടുക്കി തൊടുപുഴ മാത്യു ബെന്നി  Idukki Thodupuzha Mathew Benny  Child farmer in Idukki
പിതാവ് മരിച്ചതോടെ തളര്‍ന്നില്ല; പതിമൂന്നാം വയസില്‍ പതിമൂന്ന് പശുക്കളെ പരിപാലിച്ചൊരു കുട്ടികര്‍ഷകന്‍

By

Published : Jul 4, 2021, 9:53 PM IST

Updated : Jul 4, 2021, 10:31 PM IST

ഇടുക്കി :നാടിന് പുത്തന്‍ പ്രതീക്ഷയേകി ഒരു കുട്ടി കര്‍ഷകനുണ്ട് ഇടുക്കി തൊടുപുഴയില്‍. പേര് മാത്യു ബെന്നി. പതിമൂന്നാം വയസില്‍ പതിമൂന്ന് പശുക്കളെയാണ് കക്ഷി പരിപാലിക്കുന്നത്. തീറ്റകൊടുക്കുന്നതും കറവ നടത്തുന്നതുമെല്ലാം മാത്യു തന്നെയാണ്.

ക്ഷീരകർഷകനായ അച്ഛൻ ബെന്നിയുടെ വിരലിൽ തൂങ്ങി പിച്ചവയ്ക്കുന്ന പ്രായത്തിൽ തൊഴുത്തിലെത്തിയതില്‍ തുടങ്ങിയതാണ് മാത്യുവിന് കന്നുകാലികളുമായുള്ള ചങ്ങാത്തം. കഴിഞ്ഞ ഒക്ടോബറിൽ പിതാവ് ബെന്നി മരിച്ചതോടെ പശുപരിപാലനം കുടുബത്തിന് ബുദ്ധിമുട്ടായി.

ALSO READ:'കള്ളന്‍റെ താടി'; റഫാല്‍ ഇടപാടില്‍ മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍

പുല്ല് ശേഖരിക്കാനും മറ്റും പ്രയാസമായതോടെ പശുക്കളെ വിൽക്കാൻ തീരുമാനിച്ചു. എന്നാൽ കാലികളെ പിരിയുന്നത് ചിന്തിക്കാന്‍ പോലുമാകാത്ത, വെട്ടിമറ്റം വിമല പബ്ലിക് സ്കൂളിലെ ഈ എട്ടാംക്ലാസുകാരന്‍ ചുമതല ഏറ്റെടുക്കുകയായിരുന്നു.

പതിമൂന്ന് പശുക്കളെ പരിപാലിച്ച് തൊടുപുഴയിലെ പതിമൂന്നുകാരനായ കുട്ടികര്‍ഷകന്‍

രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ മാത്യുവിന്‍റെ ദിനചര്യകള്‍ പശുപരിപാലനമാണ്. ജോർജും റോസ്മേരിയുമാണ് മാത്യുവിന്‍റെ സഹോദരങ്ങള്‍.

പശുക്കളെ ഒരിക്കലും വിൽക്കില്ലെന്ന് മാത്യു പറയുന്നു. ഭാവിയിൽ മൃഗ ഡോക്ടറായി തന്‍റെയും, നാട്ടിലെയും മുഴുവന്‍ മൃഗങ്ങളെയും പരിപാലിക്കുകയെന്നതാണ് പതിമൂന്നുകാരന്‍റെ ആഗ്രഹം.

Last Updated : Jul 4, 2021, 10:31 PM IST

ABOUT THE AUTHOR

...view details