കേരളം

kerala

ETV Bharat / state

മോഷ്‌ടാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം : ഒപ്പമുണ്ടായിരുന്നയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ് - thief fled during robbery attempt found dead

ജോസഫിനൊപ്പം മറ്റൊരാള്‍കൂടി ; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ഇടുക്കി മോഷ്‌ടാവ് മരിച്ച നിലയില്‍  ചെമ്മണ്ണാർ മോഷ്‌ടാവ് മരണം  മോഷ്‌ടാവ് മരണം പൊലീസ് അന്വേഷണം  thief found dead in idukki  thief fled during robbery attempt found dead  idukki thief death updates
മോഷ്‌ടാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ഒപ്പമുണ്ടായിരുന്നയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്

By

Published : Jul 6, 2022, 6:20 PM IST

ഇടുക്കി : ചെമ്മണ്ണാറില്‍ മോഷ്‌ടാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതം. മരിച്ച സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനൊപ്പം മോഷണത്തില്‍ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടാഴ്‌ച മുന്‍പ് എറണാകുളത്ത് നടന്ന സ്വര്‍ണക്കവര്‍ച്ച കേസും പൊലീസ് പരിശോധിച്ച് വരികയാണ്. ചൊവ്വാഴ്‌ച പുലർച്ചെ നാലിനും അഞ്ചിനുമിടയിലാണ് സംഭവം. ചെമ്മണ്ണാർ സ്വദേശി രാജേന്ദ്രന്‍ എന്നയാളുടെ വീട്ടിലാണ് കവർച്ച നടന്നത്.

ഇടുക്കി എസ്‌പി ആര്‍ കറുപ്പ് സ്വാമിയുടെ പ്രതികരണം

മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ടു :കഴിഞ്ഞ ദിവസം മകൾക്ക് നൽകാനായി ബാങ്കിൽ സൂക്ഷിച്ചിരുന്ന സ്വർണം രാജേന്ദ്രന്‍ വീട്ടിൽ എത്തിച്ചിരുന്നു. ഈ സ്വർണം കവരാനാണ് പ്രതി എത്തിയതെന്നാണ് പ്രാഥമിക നിഗമനം. രാജേന്ദ്രന്‍ ഉറങ്ങിക്കിടന്നിരുന്ന മുറിക്കുള്ളിലെ അലമാര തുറക്കുന്നതിനിടയില്‍ ജോസഫിന്‍റെ കൈ തട്ടി ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന ഫോണ്‍ താഴെ വീഴുകയും രാജേന്ദ്രന്‍ ഉണരുകയുമായിരുന്നു.

ഇതിന് പിന്നാലെ പുറത്തേക്ക് ഓടിയ ജോസഫും രാജേന്ദ്രനും തമ്മിൽ മൽപ്പിടുത്തമുണ്ടായി. ഇതിനിടെ രാജേന്ദ്രൻ്റെ മുഖത്ത് കടിച്ച് പരിക്കേൽപ്പിച്ച ശേഷം ജോസഫ് രക്ഷപ്പെട്ടു. പിന്നീട് ജോസഫിനെ 200 മീറ്റർ മാറി മറ്റൊരു വീടിൻ്റെ പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Read more: മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി

ഇവിടെ മൽപിടുത്തം നടന്നതായാണ് പൊലീസിന് ലഭിക്കുന്ന സൂചന. സമീപവാസികളായ 7 പേരുടെ മൊഴി പൊലീസ് ശേഖരിച്ച് പരിശോധിച്ച് വരികയാണ്. ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്‌മാർട്ടം നടത്തിയ ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും ജില്ല പൊലീസ് മേധാവി ആർ കറുപ്പ് സ്വാമി അറിയിച്ചു.

രാജേന്ദ്രന്‍റെ മകളുടെ ബന്ധുവീട്ടിലും കവര്‍ച്ച :രണ്ടാഴ്‌ച മുൻപ് രാജേന്ദ്രൻ്റെ മകളുടെ എറണാകുളത്തെ ബന്ധുവീട്ടിലും കവർച്ച നടന്നിരുന്നു. ഈ കേസും പൊലീസ് പരിശോധിച്ച് വരികയാണ്. മരിച്ച ജോസഫിന് സമീപകാലത്ത് വാഹനാപകടത്തിൽ പരിക്കേറ്റിരുന്നതായും കൈയ്ക്ക് സ്വാധീനക്കുറവുണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു.

ABOUT THE AUTHOR

...view details