കേരളം

kerala

ETV Bharat / state

വേനല്‍ മഴയില്ല; കാപ്പി കർഷകർ ആശങ്കയില്‍

വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ കാപ്പി ചെടികളിലെ പൂക്കളെല്ലാം കരിഞ്ഞുണങ്ങുമെന്ന ആശങ്കയിലാണ് കർഷകർ

കാപ്പി കർഷകർ വാർത്ത കൃഷി വാർത്ത Coffee Farmers News Agriculture News
കാപ്പി പൂ

By

Published : Mar 13, 2020, 1:22 AM IST

ഇടുക്കി:കനത്ത വേനലില്‍ കാപ്പി കർഷകർ ആശങ്കയില്‍. വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ കാപ്പി പൂക്കൾ കരിഞ്ഞുപോകുമെന്ന ആശങ്കയാണ് കർഷകർ ഉയർത്തുന്നത്. ചെറിയ രീതിയില്‍ ലഭിച്ച വേനല്‍ മഴയും അതിരാവിലെയുള്ള മഞ്ഞ് വീഴ്ചയുമാണ് മലയോരമേഖലയിൽ കാപ്പി ചെടികൾ പൂവിടാന്‍ കാരണം. കാപ്പി പൂക്കാലം തേനീച്ച കർഷകർക്കും ഗുണം ചെയ്യും. മറ്റ് ചെടികൾ ഒന്നും തന്നെ വേനലില്‍ പൂവിടില്ല. അതിനാല്‍ തേനീച്ചകൾ വേനലില്‍ കൂട്ടത്തോടെ കാപ്പി തോട്ടങ്ങളിലേക്ക് എത്തു. തേനീച്ചകളുടെ വരവ് പരാഗണം നടക്കുന്നതിനും ഇതുവഴി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും. കൂടാതെ വേനലില്‍ കരിഞ്ഞുണങ്ങിയ ഹൈറേഞ്ചിലെ കാര്‍ഷിക മേഖലയില്‍ സുഗന്ധം പരത്തി പൂത്ത് നില്‍ക്കുന്ന കാപ്പി ചെടികൾ മനോഹര കാഴ്ച കൂടിയാണ് സമ്മാനിക്കുന്നത്.

കാപ്പി കർഷകർ ആശങ്കയില്‍.

വരും ദിവസങ്ങളില്‍ വേനല്‍ മഴ ലഭിച്ചാൽ മികച്ച വിളവ് ലഭിക്കുന്ന പ്രതീക്ഷയാണ് കര്‍ഷകര്‍ക്കുള്ളത്. മെച്ചപ്പെട്ട വില കൂടി ലഭിച്ചാല്‍ പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയുമെന്നാണ് കര്‍ഷകർ പറയുന്നത്.

ABOUT THE AUTHOR

...view details