ഇടുക്കി: പേ ആന്‍റ് പാര്‍ക്കിങ് സൗകര്യം ഉണ്ടായിട്ടും രാജാക്കാട് പ്രൈവറ്റ് ബസ്റ്റാന്‍റിലെ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങിന് പരിഹാരമില്ല. അനധികൃത പാര്‍ക്കിങ് മൂലം ഒന്നിലധികം ബസുകള്‍ സ്റ്റാന്‍ഡിലെത്തുമ്പോള്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്ന് ബസ് ജീവനക്കാരും നാട്ടുകാരും പരാതി പറയുന്നു.
രാജക്കാട് അനധികൃത പാര്‍ക്കിങ്; പരാതിയുമായി നാട്ടുകാര്‍ - രാജാക്കാട് പ്രൈവറ്റ് ബസ്റ്റാന്‍റ്
മൂന്നും നാലും ബസുകള്‍ ഒന്നിച്ചെത്തുന്ന സമയത്ത് ബസുകള്‍ തിരിഞ്ഞ് പോകുന്നതിന് വലിയ ബുദ്ധിമുട്ടാണ് നേടിരുന്നതെന്നും അനധികൃത പാര്‍ക്കിങിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബസ് ജീവനക്കാരും ആവശ്യപ്പെടുന്നു
ജില്ലയിലെ പ്രധാന ടൗണുകളിലൊന്നായ രാജാക്കാട്ടിലെ ഗതാഗതക്കരുക്കിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ബസ്റ്റാന്‍റിനോട് ചേര്‍ന്ന് പേ ആന്‍റ് പാര്‍ക്കിങ് സൗകര്യം ഒരുക്കിയത്. എന്നാല്‍ ഇത് പ്രയോജനപ്പെടുത്തുന്നത് കുറച്ച് പേര്‍ മാത്രമാണ്. പണം നല്‍കി വാഹനം പാര്‍ക്ക് ചെയ്യാന്‍ മടിക്കുന്നവര്‍ സ്റ്റാന്‍ഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പോകുകയാണ് പതിവ്. രാവിലെ മുതല്‍ വൈകുന്നേരം മുതല്‍ ഇത്തരത്തില്‍ വാഹനങ്ങള്‍ ഇവിടെ നിര്‍ത്തിയിടുന്നവരും നിരവധിയാണ്. മൂന്നും നാലും ബസുകള്‍ ഒന്നിച്ചെത്തുന്ന സമയത്ത് ബസുകള്‍ തിരിഞ്ഞ് പോകുന്നതിന് വലിയ ബുദ്ധിമുട്ടാണ് നേടിരുന്നതെന്നും അനധികൃത പാര്‍ക്കിങിനെതിരെ ശക്തമായ നടപടിസ്വീകരിക്കണമെന്നും ബസ് ജീവനക്കാരും ആവശ്യപ്പെടുന്നു.
ബസുകള്‍ക്ക് ഇവിടെ തിരിഞ്ഞ് പോകാന്‍ സ്ഥലമില്ലാത്തതിനാല്‍ സ്റ്റാന്‍റില്‍ കിടക്കേണ്ട പല ബസുകളും ടൗണിലെത്തിയാണ് നിര്‍ത്തിയിടുന്നത്. അതുകൊണ്ട് തന്നെ യാത്രക്കാര്‍ ഭൂരിഭാഗവും ടൗണിലാണ് ഇപ്പോള്‍ ബസ് കാത്തു നില്‍ക്കുന്നത്. ഇത് സ്റ്റാന്‍ഡിലെ വ്യാപാര മേഖലയ്ക്കും തിരിച്ചടിയായി മാറുന്നുണ്ടന്നും അനധികൃത പാര്‍ക്കിംഗ് സ്റ്റാന്‍ഡില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കുന്നതിന് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപാരികളും ആവശ്യപ്പെടുന്നു.