കേരളം

kerala

ETV Bharat / state

വിലയും വിളവുമില്ല; ഇടുക്കിയിലെ കുരുമുളക് കര്‍ഷകര്‍ പ്രതിസന്ധിയിൽ - വിലയും വിളവുമില്ല

വിലയിടിവും കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഉല്‍പ്പാദനം കുറഞ്ഞതും കുരുമുളക് കർഷകർക്ക് തിരിച്ചടിയായി

There is no price or harvest; Pepper farmers in Idukki face crisis  Pepper farmers in Idukki face crisis  വിലയും വിളവുമില്ല  ഇടുക്കിയിലെ കുരുമുളക് കര്‍ഷകര്‍ പ്രതിസന്ധിയിൽ
കുരുമുളക്

By

Published : Mar 12, 2020, 6:56 PM IST

Updated : Mar 12, 2020, 7:51 PM IST

ഇടുക്കി:വിലയും വിളവുമില്ലാതെ പ്രതിസന്ധിയിലാണ് ഇടുക്കിയിലെ കുരുമുളക് കര്‍ഷകര്‍. യഥാസമയം വിളവെടുക്കാന്‍ തൊഴിലാളികളെ ലഭിക്കാത്തതും മൂപ്പെത്താത്ത കുരുമുളക് പഴുത്തുണങ്ങുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ് സമ്മാനിക്കുന്നത്.

വിലയും വിളവുമില്ല; ഇടുക്കിയിലെ കുരുമുളക് കര്‍ഷകര്‍ പ്രതിസന്ധിയിൽ

നാണ്യവിളകളുടെ നാടായ ഇടുക്കിയിലാണ് ഏറ്റവും ഗുണമേന്മയുള്ള കുരുമുളക് ഉല്‍പ്പാദിപ്പിക്കുന്നത്. മലയോരത്തെ ഏറ്റവും പ്രധാനപ്പെട്ട കൃഷികളിലൊന്നുമാണ് കുരുമുളക്. എന്നാല്‍ കാലങ്ങളായി തുടരുന്ന വിലയിടിവും കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഉത്പാദനം കുറയുന്നതും കുരുമുളക് കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിക്കുന്നത്. കിലോഗ്രാമിന് എഴുനൂറ് രൂപവരെ ഉണ്ടായിരുന്ന കുരുമുളകിന് വിളവെടുപ്പായതോടെ നാനൂറ് രൂപയിൽ താഴെയാണ് വില ലഭിക്കുന്നത്. നിലവില്‍ കുരുമുളക് വിളവെടുക്കാന്‍ തൊഴിലാളികളെ ലഭിക്കാത്തതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

വിളവെടുത്ത് വിപണിയില്‍ എത്തിച്ചാല്‍ വിലയിടിവ് മൂലം തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാനുള്ള തുക പോലും ലഭിക്കില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇത്തവണത്തെ കടുത്ത വരള്‍ച്ചയും കുരുമുളക് കൃഷിയ്ക്ക് തിരിച്ചടിയായി .

Last Updated : Mar 12, 2020, 7:51 PM IST

ABOUT THE AUTHOR

...view details