ഇടുക്കി: അടിമാലി താലൂക്കാശുപത്രിയില്‍ സ്ഥാപിക്കുമെന്നറിയിച്ച ഓക്‌സിജന്‍ പ്ലാന്‍റ് ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യം ശക്തം. കൊവിഡ് രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തിലാണ് ഈ ആവശ്യം വീണ്ടും ഉയര്‍ന്നത്. പ്ലാന്‍റ് നിര്‍മിക്കുന്നതിനായി 68 ലക്ഷം രൂപ നല്‍കുമെന്ന് ജില്ല പഞ്ചായത്ത് ഭരണസമതി അറിയിച്ചിരുന്നു.
അടിമാലി താലൂക്കാശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്‍റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തം - The district panchayat administration had said it would provide Rs 68 lakh for the construction
68 ലക്ഷം രൂപ പ്ലാന്‍റിനായി നല്‍കുമെന്ന് ജില്ല പഞ്ചായത്ത് ഭരണസമതി അറിയിച്ചിരുന്നെങ്കിലും നിര്‍മാണം നടക്കാത്ത സാഹചര്യത്തിലാണ് ആവശ്യം വീണ്ടും ശക്തമായത്.
തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ആശുപത്രിയുടെ നടത്തിപ്പ് ചുമതലയുള്ള അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമതിയും അറിയിച്ചിരുന്നു. എന്നാല്‍, പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര വേഗത കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന സംശയമാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നുയരുന്നത്. അതേസമയം, പ്ലാന്‍റ് സ്ഥാപിക്കുന്നതിനാവശ്യമായ തുടര്‍ ജോലികള്‍ നടന്ന് വരുന്നതായി ബ്ലോക്ക് പഞ്ചായത്ത് ഭരണസമതിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ALSO READ:അഗതിരഹിത കേരളം; അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള മാര്‍ഗരേഖക്ക് അംഗീകാരം