ഇടുക്കി:തേക്കടിയിൽ വിദേശ വിനോദ സഞ്ചാരി ഹൃദയാഘാതം മൂലം മരിച്ച സംഭവം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് കോൺഗ്രസ്. കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പെരിയാർ കടുവ സങ്കേതം ഡിഡി ഓഫീസിലേക്ക് മാർച്ച് നടത്തി. തുടര്‍ന്ന് നടന്ന ധര്‍ണ കോണ്‍ഗ്രസ് പീരുമേട് ബ്ലോക്ക് പ്രസിഡന്‍റ് എം.എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
വിദേശിയുടെ മരണം; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോൺഗ്രസ് - ഇടുക്കി വാര്‍ത്തകള്‍
നിരവധി വാഹനങ്ങളുള്ള വനംവകുപ്പ് കുഴഞ്ഞുവീണ വിദേശ സഞ്ചാരിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് മരണകാരണമായതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു
![വിദേശിയുടെ മരണം; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോൺഗ്രസ് thekkady tourist death news idukki news ഇടുക്കി വാര്‍ത്തകള്‍ തേക്കടി ടൂറിസം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5956270-thumbnail-3x2-uiddkdk.jpg)
നിരവധി വാഹനങ്ങളുള്ള വനംവകുപ്പ് കുഴഞ്ഞുവീണ വിദേശ സഞ്ചാരിയെ ആശുപത്രിയിലെത്തിക്കാന്‍ നടപടി സ്വീകരിക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണ്. വിനോദ സഞ്ചാരികള്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കാന്‍ വനംവകുപ്പ് തയാറാകാത്തത് തേക്കടിയിലെ ടൂറിസത്തെ ബാധിക്കുമെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മരിച്ച വിനോദ സഞ്ചാരിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജില്‍ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുകൾക്ക് വിട്ടു നൽകി. തേക്കടിയില്‍ ബോട്ടിങ്ങിനെത്തിയ അയര്‍ലന്‍റ് സ്വദേശിയായ എല്‍കോം ഐവറി കെന്നഡിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. സംഭവത്തില്‍ ഇന്ത്യന്‍ എംബസി വിശദീകരണം തേടി. വനം വകുപ്പ് കൃത്യ സമയത്ത് ആബുലൻസ് എത്തിക്കാത്തതാണ് മരണകാരണമായതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ ആരോപിച്ചു.