ഇടുക്കി: ചന്ദനം മോഷ്ടിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. ചന്ദന മോഷ്ടാവ് മണിവേലുവാണ് വനം വകുപ്പ് ഉദ്യാഗസ്ഥരുടെ പിടിയിലായത്. മണിവേലുവിനൊപ്പമുണ്ടായിരുന്ന സേലം സ്വദേശികളായ മൂന്ന് പേര്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. 10 ലക്ഷം രൂപ വിലവരുന്ന ചന്ദനവും വനം വകുപ്പ് ഉദ്യാഗസ്ഥര്‍ വീണ്ടെടുത്തു.
ചന്ദനം മോഷ്ടിച്ച് കടത്താൻ ശ്രമം; ഒരാൾ പിടിയില്‍ - Theft of sandalwood
ചന്ദന മോഷ്ടാവ് തമിഴ്നാട് വത്തലഗുണ്ട് സ്വദേശിയായ മണിവേലുവാണ് വനം വകുപ്പ് ഉദ്യാഗസ്ഥരുടെ പിടിയിലായത്. സേലം സ്വദേശികളായ മൂന്ന് പേര്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.
ചന്ദന മോഷണം; പ്രതിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി
വ്യാഴാഴ്ച രാത്രി രണ്ടാം നമ്പർ ചന്ദന റിസര്‍വ്വിലേക്ക് മോഷണസംഘം കടന്നതായി വനം വകുപ്പ് ഉദ്യാഗസ്ഥര്‍ക്ക് സൂചന ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് മറയൂര്‍ പയസ്‌നഗര്‍ ചന്ദന റിസര്‍വ്വിലെ മുഴുവന്‍ ഉദ്യോഗസ്ഥരും ചേർന്ന് വനമേഖല വളഞ്ഞ് തെരച്ചിൽ നടത്തിയത്. അർദ്ധരാത്രിയോടെ മണിവേലുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഡി.എഫ്.ഒ എ.കെ. നിജേഷ് പറഞ്ഞു.
Last Updated : Sep 28, 2019, 9:34 PM IST