ഇടുക്കി: മൂന്നാറിന്‍റെ സമീപ പ്രദേശങ്ങളിലെ വഴിയോര കച്ചവട സ്ഥാപനങ്ങളില്‍ മോഷണം നടക്കുന്നതായി പരാതി. ലോക്ക്‌ഡൗണിനെ തുടര്‍ന്ന് വിനോദ സഞ്ചാരമേഖല നിശ്ചലമായതോടെ വഴിയോര കച്ചവടക്കാര്‍ ഉള്‍പ്പെടെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് മോഷണം നടക്കുന്നതായുള്ള പരാതി ഉയര്‍ന്നിട്ടുള്ളത്. പടുതയും മറ്റും ഉപയോഗിച്ച് താല്‍കാലികമായി നിര്‍മിച്ചിരിക്കുന്ന ഈ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് വലിയ പൂട്ടോ ഉറപ്പോ ഒന്നുമില്ല. ലോക്ക്ഡൗണിനെ തുടര്‍ന്ന് രാവും പകലും കേന്ദ്രങ്ങള്‍ വിജനമാണെന്നിരിക്കെ ഇത് മറയാക്കിയാണ് മോഷണം നടത്തുന്നത്.
വഴിയോര കച്ചവട സ്ഥാപനങ്ങളില്‍ മോഷണം വ്യാപകം - ലോക്ക്‌ഡൗൺ
ലോക്ക്ഡൗണിനെ തുടര്‍ന്ന് രാവും പകലും റോഡുകൾ വിജനമാണെന്നിരിക്കെ ഇത് മറയാക്കിയാണ് മോഷണം നടത്തുന്നത്
മോഷണം വ്യാപകം
കഴിഞ്ഞ ദിവസം കുണ്ടള അണക്കെട്ടിന് സമീപം പ്രവര്‍ത്തിക്കുന്ന വഴിയോര കടകളില്‍ മോഷണം നടന്നിരുന്നു. സംഭവം അണക്കെട്ടിന്‍റെ പ്രവേശന കവാടത്തിലെ സുരക്ഷ ജീവനക്കാരന്‍റെ ശ്രദ്ധയില്‍പ്പെടുകയും ബഹളം വെച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയുമായിരുന്നു.
കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തും വ്യാപാരികളുടെ ഭാഗത്തു നിന്ന് സമാന രീതിയിലുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു.