ഇടുക്കി: തേക്കടി ആനച്ചാല്‍ ഗ്രൗണ്ടില്‍ ഓട്ടോ,ജീപ്പ് സ്റ്റാന്‍റുകള്‍ അനുവദിക്കുമെന്ന് വനം വകുപ്പ് നല്‍കിയ ഉറപ്പ് പാലിക്കുന്നില്ലെന്ന് പരാതി. തേക്കടി ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് വരുന്ന സഞ്ചാരികള്‍ക്കായി വനം വകുപ്പ് ആനച്ചാലില്‍ പുതിയ ഗ്രൗണ്ട് പണിതിരുന്നു. ഗ്രൗണ്ട് നിര്‍മ്മാണത്തിന് മുമ്പ് പ്രദേശത്ത് ഓട്ടോ, ജീപ്പ് സ്റ്റാന്‍റ് അനുവദിക്കുമെന്നും അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഗ്രൗണ്ടില്‍ സ്ഥലം അനുവദിക്കുമെന്നും വനം മന്ത്രി കെ രാജു രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഗ്രൗണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞിട്ടും സ്റ്റാന്‍റ് അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്ന് തേക്കടി ടൂറിസം സംരക്ഷണ സമിതി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വനം വകുപ്പ് തേക്കടി ടൂറിസത്തെ നശിപ്പിക്കുവാന്‍ ശ്രമിക്കുന്നുവെന്നും സമിതി ആരോപിക്കുന്നു.
വനംവകുപ്പ് തേക്കടി ടൂറിസത്തെ നശിപ്പിക്കുന്നു; സംരക്ഷണ സമിതി
അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഗ്രൗണ്ടില്‍ സ്ഥലം അനുവദിക്കുമെന്ന് വനം മന്ത്രി കെ രാജു രേഖാമൂലം നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നാണ് പരാതി.
വനം വകുപ്പ് വാക്കുപാലിക്കുന്നില്ലെന്ന് ആരോപണവുമായി തേക്കടി ടൂറിസം സംരക്ഷണ സമതി
മുമ്പ് തേക്കടി ആമ ഗ്രൗണ്ട് വരെ വാഹനങ്ങള്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തേക്കടി ചെക്ക് പോസ്റ്റിന് അകത്തേക്ക് വനം വകുപ്പ് ബസുകള്‍ക്ക് മാത്രമേ പ്രവേശനമുള്ളു. തേക്കടിയെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് തൊഴിലാളികളുടെ വരുമാനമാർഗം ഇതോടെ നഷ്ടപ്പെട്ടു. കുമളിയിലെ ജനങ്ങള്‍ക്കും ഉപകാരപ്രദമാകുന്ന തരത്തില്‍ ഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍ മാറ്റണമെന്നും സമിതി ആവശ്യപ്പെട്ടു. വിവിധ രാഷ്ട്രീയ കക്ഷി നേതൃത്വങ്ങളും പ്രതിഷേധസമരം ആരംഭിച്ചിട്ടുണ്ട്.
Last Updated : Jul 16, 2019, 3:52 AM IST