കേരളം

kerala

ETV Bharat / state

രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു; ചികിത്സ നിഷേധിച്ചെന്ന് ആരോപണം - ഇടുക്കി സൂര്യനെല്ലി വടക്കുംചേരിയിൽ

യുവതിയെ സൂര്യനെല്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും കൊവിഡ് ഭീതി ഉള്ളതിനാൽ അധികൃതർ ഗേറ്റ് തുറക്കാൻ വിസമ്മതിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു.

The young woman died due to bleeding in idukki  Relatives raised allegations on denied treatment  രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു  ചികിത്സ നിഷേധിച്ചെന്ന് ആരോപണം  ഇടുക്കി സൂര്യനെല്ലി വടക്കുംചേരിയിൽ  Idukki Suryanelli in Vadakkumcheri
രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു; ചികിത്സ നിഷേധിച്ചെന്ന് ആരോപണം

By

Published : May 28, 2021, 4:47 PM IST

ഇടുക്കി: രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു. സൂര്യനെല്ലി വടക്കുംചേരിയിൽ അനുവിന്‍റെ ഭാര്യ ബിബി ( 28) ആണ് മരിച്ചത്. കെ.സി.വൈ.എം പ്രവർത്തകയായ ബിബിയും ഭർത്താവ് അനുവും വ്യാഴാഴ്ച വൈകുന്നേരം കൊവിഡ് ബാധിതർക്കുള്ള കിറ്റ് തയ്യാറാക്കുന്നതിനായി സൂര്യനെല്ലി സെന്‍റ് ജോസഫ് പള്ളിയിൽ എത്തിയിരുന്നു. വയറുവേദന അനുഭവപ്പെട്ട ബിബിയെ വൈകിട്ട് ഏഴരയോടെ സൂര്യനെല്ലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ്ക്കുകയായിരുന്നു.

ALSO READ:കുമളി- മൂന്നാർ സംസ്ഥാനപാതയിൽ ജീവന് ഭീഷണിയായി മര ശിഖരങ്ങള്‍

കൊവിഡ് ഭീതി ഉള്ളതിനാൽ ആശുപത്രി അധികൃതർ ഗേറ്റ് തുറക്കാൻ വിസമ്മതിച്ചതായി കൂടെ ഉണ്ടായിരുന്നുവർ പറഞ്ഞു. തുടർന്ന് ചിന്നക്കനാൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ നിർദേശപ്രകാരം വയറു വേദനയ്ക്കുള്ള മരുന്ന് വാങ്ങി കഴിച്ചെങ്കിലും ഇന്നലെ പുലർച്ചെ ഒരു മണിയോടെ നില വഷളാവുകയായിരുന്നു.

ALSO READ:വാക്‌സിൻ ചലഞ്ച്; 85 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സ്വീകരിച്ച് എം.എം മണി

രാവിലെ ആറുമണിക്ക് യുവതിയ്ക്ക് എഴുന്നേൽക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ ഭർത്താവും ബന്ധുക്കളും ചേർന്ന് 108 ആംബുലൻസിൽ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അനു- ബിബി ദമ്പതികൾക്ക് മക്കളില്ല.

ABOUT THE AUTHOR

...view details