കേരളം

kerala

ETV Bharat / state

മഴയ്ക്ക് ശമനമില്ല ; ഇടുക്കി ഡാമിലെ ജലനിരപ്പ് നിയന്ത്രണ വിധേയമാക്കണമെന്ന്‌ ആവശ്യം - കേരളത്തിൽ മഴ

കാലാവസ്ഥാവ്യതിയാനം മുൻകൂട്ടി വിലയിരുത്തി നേരിയ തോതിൽ ഡാമിലെ ജലനിരപ്പ് താഴ്ത്തുന്ന സാഹചര്യം ഉണ്ടാകണമെന്ന് നാട്ടുകാര്‍

Idukki Dam  The water level in Idukki Dam needs to be under control  ഇടുക്കി ഡാമിലെ ജലനിരപ്പ് നിയന്ത്രണ വിധേയമാക്കണം  പ്രളയം  ഇടുക്കി ഡാം  നീരൊഴുക്ക്  അണക്കെട്ട്  കേരളത്തിൽ മഴ  പ്രളയം
മഴക്ക് ശമനമില്ല ; ഇടുക്കി ഡാമിലെ ജലനിരപ്പ് നിയന്ത്രണ വിധേയമാക്കണമെന്ന്‌ ആവശ്യം

By

Published : Oct 17, 2021, 10:42 PM IST

ഇടുക്കി : ഇടുക്കി ഡാമിലെ ജലനിരപ്പ് നിയന്ത്രണ വിധേയമാക്കണമെന്ന ആവശ്യമുയരുന്നു. ഹൈറേഞ്ചിലെ മാറിമറിയുന്ന കാലാവസ്ഥയിൽ ഡാമിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുന്നതിനാൽ അടിയന്തരമായി ഡാം തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ മുൻ വർഷങ്ങളിലെ പോലെ വൻ വിപത്ത് ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതികരണം.

2018ലെ പ്രളയവും അതിനോടനുബന്ധിച്ചുള്ള സംഭവ വികാസങ്ങളും ഇടുക്കി ജില്ല ആസ്ഥാനത്ത് ഉള്ള ആർക്കും മറക്കാനാവുന്നതല്ല. അക്കാലത്ത് മഴ ശമിക്കുകയും ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞുവന്ന സാഹചര്യവും ഉണ്ടായിരുന്നു. എന്നാൽ വളരെ പെട്ടെന്നുണ്ടായ കാലാവസ്ഥാവ്യതിയാനമാണ് പിന്നീട് കേരളത്തിലെ തന്നെ വൻ ദുരന്തത്തിന് ഇടയാക്കിയതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

മഴക്ക് ശമനമില്ല ; ഇടുക്കി ഡാമിലെ ജലനിരപ്പ് നിയന്ത്രണ വിധേയമാക്കണമെന്ന്‌ ആവശ്യം

അതിനാൽ കാലാവസ്ഥാവ്യതിയാനം മുൻകൂട്ടി വിലയിരുത്തി നേരിയ തോതിൽ ഡാമിലെ ജലനിരപ്പ് താഴ്ത്തുന്ന സാഹചര്യം ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം. എങ്കിൽ ഇടുക്കിയിലെയും സമീപ ജില്ലകളിലെയും ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാനും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാനും ജില്ലാ ഭരണകൂടത്തിന് സാധിക്കുമെന്ന് നാട്ടുകാർ പറയുന്നു.

ALSO READ :ഇടുക്കി അണക്കെട്ടിൽ നീരൊഴുക്ക് ശക്തം ; ജലനിരപ്പ് 2396.04 അടി പിന്നിട്ടു

മുൻപ് പ്രളയത്തെ തുടർന്ന് തകർന്നുപോയ ചെറുതോണി പാലം ഉൾപ്പെടെയുള്ളവയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. വീണ്ടും ഒറ്റയടിക്ക് ഡാം തുറക്കേണ്ടി വന്നാൽ വൻ നഷ്ടങ്ങൾക്ക് ഇടയാക്കും. അതുകൊണ്ടു തന്നെ വെള്ളം നിയന്ത്രണ വിധേയമായി തുറന്നുവിട്ട്‌ ജനങ്ങളുടെയും നാടിന്‍റെയും സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ABOUT THE AUTHOR

...view details