ഇടുക്കി : നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിക്ഷ്‌പക്ഷ നിലപാടിനെ സ്വാഗതം ചെയ്ത് ജില്ലയിലെ യുഡിഎഫ് നേതൃത്വം. സര്‍ക്കാരിനെതിരായ ജില്ലയിലെ കര്‍ഷകരുടെ ഹൃദയവികാരം ഉള്‍ക്കൊണ്ടാണ് സമിതി ഇത്തരത്തില്‍ നിലപാട് സ്വീകരിച്ചതെന്ന് ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും മുന്നണിക്കും പിന്തുണ നല്‍കില്ലെന്ന നിക്ഷ്‌പക്ഷ നിലപാട് ഹൈറേഞ്ച് സംരക്ഷണ സമിതി വ്യക്തമാക്കിയിരുന്നു .
തെരഞ്ഞെടുപ്പില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിക്ഷ്‌പക്ഷ നിലപാടിനെ സ്വാഗതം ചെയ്ത് യുഡിഎഫ് - ഇടുക്കി
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും മുന്നണിക്കും പിന്തുണ നല്‍കില്ലെന്ന നിക്ഷ്‌പക്ഷ നിലപാട് ഹൈറേഞ്ച് സംരക്ഷണ സമിതി വ്യക്തമാക്കിയിരുന്നു
തെരഞ്ഞെടുപ്പില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിക്ഷ്‌പക്ഷ നിലപാടിനെ സ്വാഗതം ചെയ്ത് യുഡിഎഫ്
പരിഹരിക്കപ്പെടാത്ത ഭൂമി പ്രശ്നങ്ങളും പട്ടയ വിഷയങ്ങളും ഈ തെരഞ്ഞെടുപ്പിലും ചര്‍ച്ചയാകുമെന്നും സമിതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സമിതിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് യുഡിഎഫ് നേതൃത്വം രംഗത്ത് വന്നത്.