ഇടുക്കി: തൊടുപുഴയിൽ ചിഹ്നത്തിന്‍റെ പേരിൽ വോട്ടർമാരെ എൽഡിഎഫ് തെറ്റിദ്ധരിപ്പിക്കുവെന്ന് യുഡിഎഫ് . പി. ജെ ജോസഫിന്‍റെ പോസ്റ്ററിന് താഴെ രണ്ടില ചിഹ്നം പതിപ്പിച്ച് മനപൂർവം ആശയക്കുഴപ്പം ഉണ്ടാക്കാൻ എൽഡിഎഫ് ശ്രമിക്കുന്നു എന്നാണ് ആരോപണം. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് എൽഡിഎഫ് പറയുന്നത്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ആണ് പി. ജെ ജോസഫിന് ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നമായി ലഭിച്ചത്. എന്നാൽ തൊടുപുഴയിൽ പലയിടങ്ങളിലും പി.ജെ ജോസഫിന്‍റെ പോസ്റ്ററിനൊപ്പം രണ്ടിലയാണ് ചിഹ്നമായി പതിച്ചിരിക്കുന്നത്.
എല്‍ഡിഎഫ് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് യുഡിഎഫ് - ഇടുക്കി
തൊടുപുഴയിൽ പലയിടങ്ങളിലും പി.ജെ ജോസഫിന്‍റെ പോസ്റ്ററിനൊപ്പം രണ്ടിലയാണ് ചിഹ്നമായി പതിച്ചിരിക്കുന്നത്.
എതിർ സ്ഥാനാർഥിയായ എൽഡിഎഫിലെ കെ.ഐ.ആന്‍റണിയുടെ ചിഹ്നം പി.ജെ ജോസഫിന്‍റെ പോസ്റ്ററിന് സമീപം പ്രത്യക്ഷപ്പെട്ടത് എൽഡിഎഫ് ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് യുഡിഎഫ് ആരോപണം. ചിഹ്നത്തെകുറിച്ച് വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് പി.ജെ ജോസഫിന്‍റെ വോട്ടുകൾ തട്ടിയെടുക്കാനുള്ള വിലകുറഞ്ഞ തന്ത്രമാണ് എൽഡിഎഫ് പയറ്റുന്നതെന്നും യുഡിഎഫ് ആരോപിച്ചു.
എന്നാൽ ആരോപണം എൽഡിഎഫ് നിഷേധിച്ചു. രണ്ടില ചിഹ്നം ജോസഫിന്‍റെ പോസ്റ്ററിന് താഴെ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ മുന്നണിക്ക് യാതൊരു പങ്കും ഇല്ലെന്ന് സിപിഎം ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ പറഞ്ഞു. കഴിഞ്ഞതവണ പി.ജെ ജോസഫ് മത്സരിച്ചത് രണ്ടിലെ ചിഹ്നത്തിലാണ്. അതുകൊണ്ട് തന്നെ ചിഹ്നം മാറ്റി ഒട്ടിച്ചുള്ള പ്രചാരണം വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ല.