സ്കൂള്‍ അധികൃതര്‍ക്കെതിരെ ആരോപണവുമായി കരിങ്കുന്നം സ്കൂളിലെ മുന്‍ പ്രധാനാധ്യാപിക - karinkunnam lp school teachers suspension
സ്കുളിലെ അഴിമതികളെ കുറിച്ച് എ.ഇ.ഒയ്ക്ക് പരാതി നല്‍കിയിരുന്നുവെന്ന് ഗീത
ഇടുക്കി:കരിങ്കുന്നം സർക്കാർ എൽപി സ്‌കൂളിലെ അഴിമതികള്‍ തുറന്നുപറഞ്ഞതാണ് തനിക്ക് സസ്‌പെന്‍ഷന്‍ ലഭിക്കാന്‍ കാരണമെന്ന് മുന്‍ പ്രധാനാധ്യാപിക ഗീത. മേലുദ്യോഗസ്ഥർ തന്നെ മനസികമായി പീഡിപ്പിച്ചെന്നും കള്ളക്കേസിൽ കുടുക്കിയെന്നും ഗീത തൊടുപുഴയിലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്‌കൂളിലെ അഴിമതി കാര്യങ്ങളെക്കുറിച്ച് എഇഒയ്ക്ക് മാസങ്ങൾക്ക് മുമ്പ് റിപ്പോർട്ട് നൽകിയെങ്കിലും അത് പരിശോധിക്കാനോ നടപടികൾ സ്വീകരിക്കുവാനോ തയ്യാറായില്ല. പിറ്റിഎ സ്‌കൂളിൽ അനധികൃതമായി ഏഴോളം നിയമനം നടത്തിയിട്ടുണ്ടെന്നും ഇവർ പറയുന്നു.