ഇടുക്കി: സ്ഥലപരിമിതി മൂലം പല സര്‍ക്കാര്‍ ഓഫീസുകളും മൂന്നാറിന്‍റെ വിവിധ മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിനായാണ് ദേവികുളത്ത് സിവില്‍ സ്റ്റേഷന്‍ നിര്‍മിച്ചത്. എന്നാല്‍ താലൂക്ക് ഓഫീസ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ മൂന്നാറിലുള്ള സ്പെഷ്യല്‍ റവന്യൂ ഓഫീസിന്‍റെ പ്രവര്‍ത്തനം ഇവിടേക്ക് മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. താലൂക്ക് ഓഫീസ് പഴയ കെട്ടിടത്തിലേക്ക് മാറിയതോടെയാണ് സ്പെഷ്യല്‍ റവന്യൂ ഓഫീസിന്‍റെ പ്രവര്‍ത്തനം സിവില്‍ സ്റ്റേഷനിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
മൂന്നാറിലെ സ്പെഷ്യല്‍ റവന്യൂ ഓഫീസ് ദേവികുളം സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുന്നു - government Offices idukki news
താലൂക്ക് ഓഫീസ് പഴയ കെട്ടിടത്തിലേക്ക് മാറിയതോടെയാണ് സ്പെഷ്യല്‍ റവന്യൂ ഓഫീസിന്‍റെ പ്രവര്‍ത്തനം സിവില്‍ സ്റ്റേഷനിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്
മൂന്നാറിലെ സ്പെഷ്യല്‍ റവന്യൂ ഓഫീസ് ദേവികുളം സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുന്നു
സ്പെഷ്യല്‍ റവന്യൂ ഓഫീസിന്‍റെ പ്രവര്‍ത്തനം കൂടി സിവില്‍ സ്റ്റേഷനിലേക്ക് മാറുന്നതോടെ സബ് കലക്ടര്‍ ഓഫീസ്, താലൂക്ക് ഓഫീസ് എന്നിങ്ങനെ പ്രധാന സര്‍ക്കാര്‍ ഓഫീസുകളെല്ലാം ഒരു കുടക്കീഴിലാകും. ഇത് ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തല്‍.