കേരളം

kerala

ETV Bharat / state

പാംബ്ല , കല്ലാർകുട്ടി ഡാമുകളുടെ ഷട്ടറുകൾ തുറന്നു - പാംബ്ല ,കല്ലാർകുട്ടി

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച  സാഹചര്യത്തിലും ഇരു ഡാമുകളുടെയും വൃഷ്ടി പ്രദേശങ്ങളില്‍ മഴ പെയ്യുന്നതിനാലും മുന്‍കരുതല്‍ എന്ന നിലയിലുമാണ് ഇരു ഡാമുകളുടെയും ഷട്ടറുകൾ തുറന്നത്.

shutters of the Pambala and Kallarkutty  dams were opened  പാംബ്ല ,കല്ലാർകുട്ടി  ഡാമിന്‍റെ ഷട്ടറകൾ തുറന്നു
പാംബ്ല ,കല്ലാർകുട്ടി ഡാമിന്‍റെ ഷട്ടറകൾ തുറന്നു

By

Published : Aug 3, 2020, 8:59 PM IST

ഇടുക്കി:ജില്ലയിലെ പാംബ്ല, കല്ലാർകുട്ടി ഡാമുകളുടെ ഓരോ ഷട്ടർ വീതം തുറന്നു. ജില്ലയില്‍ ആഗസ്റ്റ് ആറ്‌ വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ഇരു ഡാമുകളുടെയും വൃഷ്ടി പ്രദേശങ്ങളില്‍ മഴ പെയ്യുന്നതിനാലും മുന്‍കരുതല്‍ എന്ന നിലയിലുമാണ് ഇരു ഡാമുകളുടെയും ഷട്ടറുകൾ തുറന്നത്. പാംബ്ല ഡാമിന്‍റെ ഷട്ടർ 30 സെ.മീ ഉയര്‍ത്തി ഒരു സെക്കൻഡിൽ 45 ക്യുമെക്‌സ് ജലം പുറത്തേക്ക് ഒഴുക്കും. കല്ലാര്‍കുട്ടി ഡാമിന്‍റെ ഒരു ഷട്ടർ 30 സെ.മീ വീതം ഉയര്‍ത്തി 30 ക്യുമെക്‌സ് വരെ ജലം ഒഴുക്കിവിടും. മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു .

ABOUT THE AUTHOR

...view details