ഇടുക്കി: ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കുണ്ടള അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍തുറന്നു. തുലാവര്‍ഷം ശക്തിപ്പെടുകയും അണക്കെട്ടിലേക്കൊഴുകിയെത്തുന്ന ജലത്തിന്‍റെ അളവ് വര്‍ധിക്കുകയും ചെയ്തതോടെയാണ് ഹൈഡല്‍ ടൂറിസത്തിന് കീഴിലുള്ള കുണ്ടള അണക്കെട്ടിന്‍റെ ഷട്ടര്‍ തുറന്നത്. ജലനിരപ്പ് സംഭരണശേഷിയുടെ പരമാവധിയിലെത്തിയ സാഹചര്യത്തിലാണ് അണക്കെട്ടിന്‍റെ അഞ്ച് ഷട്ടറുകളില്‍ ഒരു ഷട്ടര്‍ ഉയര്‍ത്താന്‍ അധികൃതർ തീരുമാനിച്ചത്. പത്ത് സെന്‍റിമീറ്റര്‍ ഉയര്‍ത്തിയ ഷട്ടറിലൂടെ സെക്കൻഡില്‍ രണ്ടര ക്യുമിക്‌സ് വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്.
കുണ്ടള ഡാമിന്‍റെ ഷട്ടർ തുറന്നു - കുണ്ടള ഡാമിന്‍റെ ഷട്ടർ തുറന്നു
വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതോടെയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചത്
കുണ്ടള ഡാമിന്‍റെ ഷട്ടർ തുറന്നു
അണക്കെട്ട് തുറന്നതോടെ കുണ്ടളയില്‍ നടന്ന് വന്നിരുന്ന ബോട്ടിങ് താല്‍ക്കാലികമായി നിര്‍ത്തി. അണക്കെട്ട് തുറന്നുവിട്ടത് കാണാന്‍ നിരവധി സഞ്ചാരികളും ഇവിടേക്കെത്തുന്നുണ്ട്. 20 മീറ്ററാണ് കുണ്ടള അണക്കെട്ടിന്‍റെ ആകെ ഉയരം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ ഉച്ചക്ക് ശേഷം കനത്തമഴ ലഭിക്കുന്നുണ്ട്. ഇതാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിക്കാനും ജലനിരപ്പുയരാനും കാരണം. കുണ്ടള അണക്കെട്ട് തുറന്നതോടെ മാട്ടുപ്പെട്ടി അണക്കെട്ടിലെ ജലനിരപ്പിലും നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
Last Updated : Oct 13, 2019, 7:23 PM IST