ഇടുക്കി: കൊവിഡ് ഭീതിയില്‍ തിരക്കൊഴിഞ്ഞതോടെ ജീവിതം വഴിമുട്ടിയവരാണ് മൂന്നാറിലെ വഴിയോരക്കച്ചവടക്കാര്‍. വരുമാനമാര്‍ഗം നിലച്ചതോടെ കുടുംബങ്ങള്‍ പലതും വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. മൂന്നാറിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ കുതിര സവാരി നടത്തി ജിവിതം കരുപ്പിടിപ്പിച്ചിരുന്നവരും ആളൊഴിഞ്ഞതോടെ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്.
കൊവിഡ് ഭീതിയില്‍ ജീവിതം വഴിമുട്ടി മൂന്നാറിലെ വഴിയോര കച്ചവടക്കാര്‍ - പ്രതിസന്ധി
ജില്ലയില്‍ ഏറ്റവും ആദ്യം കൊവിഡ് ഭീതി നിഴലിച്ച ഇടങ്ങളിലൊന്നാണ് മൂന്നാര്‍. രാജ്യത്ത് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിക്കും മുൻപേ തന്നെ മൂന്നാറിൻ്റെ വിനോദ സഞ്ചാരമേഖലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞിരുന്നു.
ജില്ലയില്‍ ഏറ്റവും ആദ്യം കൊവിഡ് ഭീതി നിഴലിച്ച ഇടങ്ങളിലൊന്നാണ് മൂന്നാര്‍. രാജ്യത്ത് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിക്കും മുൻപേ തന്നെ മൂന്നാറിൻ്റെ വിനോദ സഞ്ചാരമേഖലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞിരുന്നു.നിയന്ത്രണങ്ങള്‍ എത്തിയതോടെ മൂന്നാറില്‍ സഞ്ചാരികള്‍ എത്താതായി. കഴിഞ്ഞ ഒന്നരമാസത്തോളമായി മൂന്നാറില്‍ സമാന സാഹചര്യം തുടരുന്നു. കൈയ്യിലുണ്ടായിരുന്നത് തീർന്നതിനാല്‍ പലരും വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. വരുമാന മാര്‍ഗമടഞ്ഞതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് ഇവരെ അലട്ടുന്നത്.
മാട്ടുപ്പെട്ടി ഡാമിനോട് ചേര്‍ന്ന് എണ്‍പതോളം കച്ചവടക്കാരും എക്കോപോയിൻ്റ്, കുണ്ടള എന്നിവിടങ്ങളിലായി ഇരുനൂറിലധികം കച്ചവടക്കാരും കൊവിഡ് കാലത്ത് വരുമാനം നിലച്ചുപോയവരാണ്. ലോക്ക് ഡൗണ്‍ അവസാനിച്ചാലും മൂന്നാറില്‍ സഞ്ചാരികള്‍ എത്താന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടി വരുമെന്നതിനാല്‍ ഇനിയുള്ള നാൾ എങ്ങനെ പോകുമെന്ന ആശങ്കയാണ് ഓരോരുത്തരും പങ്ക് വെക്കുന്നത്.