ഇടുക്കി: കാലവര്‍ഷത്തില്‍ തകര്‍ന്ന കൊച്ചി -ധനുഷ്‌ക്കോടി ദേശിയപാതയിലെ രണ്ടാംമൈല്‍ ഭാഗം അപകട തുരുത്താകുന്നു. ദേശിയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് രണ്ടാംമൈല്‍ ആനച്ചാല്‍ റോഡിലേക്ക് പതിക്കുകയാണുണ്ടായത്. കനത്ത മഞ്ഞ് മൂടുന്ന സമയങ്ങളില്‍ പാതയുടെ വിസ്താരക്കുറവറിയാതെ എത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത കൂടുതലാണ്.
അപകട ഭീഷണിയുയർത്തി കൊച്ചി- ധനുഷ്‌ക്കോടി ദേശിയപാതയിലെ രണ്ടാംമൈല്‍ - kerala news
കനത്ത മഞ്ഞ് മൂടുന്ന സമയങ്ങളില്‍ പാതയുടെ വിസ്താരക്കുറവറിയാതെ എത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത കൂടുതലാണ്
![അപകട ഭീഷണിയുയർത്തി കൊച്ചി- ധനുഷ്‌ക്കോടി ദേശിയപാതയിലെ രണ്ടാംമൈല്‍ Kochi-Dhanushkodi National Highway കൊച്ചി- ധനുഷ്‌ക്കോടി ദേശിയപാതയിലെ രണ്ടാംമൈല്‍ ഭാഗം ഇടുക്കി വാർത്ത idukki news kerala news കേരള വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10694464-thumbnail-3x2-oo.jpg)
അപകട ഭീഷണിയുയർത്തി കൊച്ചി- ധനുഷ്‌ക്കോടി ദേശിയപാതയിലെ രണ്ടാംമൈല്‍ ഭാഗം
അപകട ഭീഷണിയുയർത്തി കൊച്ചി- ധനുഷ്‌ക്കോടി ദേശിയപാതയിലെ രണ്ടാംമൈല്‍
മൂന്നാറിലേക്കെത്തുന്ന സഞ്ചാരികൾ രണ്ടാംമൈലിലിറങ്ങി പ്രകൃതി ഭംഗിയാസ്വദിച്ചാണ് മടങ്ങാറ്. ഇക്കാരണം കൊണ്ട് തന്നെ രണ്ടാംമൈലിൽ സദാ സമയവും സഞ്ചാരികളുടെ തിരക്കനുഭവപ്പെടാറുണ്ട്. കൂടുതൽ സഞ്ചാരികള്‍ എത്തിതുടങ്ങിയാല്‍ ഇവിടം വാഹനങ്ങളുടെ വലിയ തിരക്കനുഭവപ്പെടുന്ന പ്രദേശമായി മാറും. ഈ സാഹചര്യത്തിലാണ് ഇടിഞ്ഞ് പോയ ഭാഗത്ത് പുനര്‍നിര്‍മാണം നടത്താന്‍ നടപടി കൈകൊള്ളണമെന്ന ആവശ്യം പ്രദേശവാസികളും വാഹനയാത്രികരും മുമ്പോട്ട് വയ്ക്കുന്നത്.
Last Updated : Feb 19, 2021, 6:51 PM IST