കേരളം

kerala

ETV Bharat / state

പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി - തൃശൂർ പൊലീസ് അക്കാദമിയിലെ എസ്.ഐ

തൃശൂർ പൊലീസ് അക്കാദമിയിലെ എസ്.ഐ അനിൽകുമാറിനെയാണ് വീടിന് സമീപമുള്ള സർക്കാർ ഭൂമിയിൽ ഇന്ന് ഉച്ചയോടെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്.

police officer found dead  idukki latest news  SI Anilkumar of Thrissur Police Academy  kottayam medical college  ഇടുക്കി വാർത്ത  പൊലീസ് ഉദ്യോഗസ്ഥൻ  എസ്.ഐ അനിൽകുമാർ  തൃശൂർ പൊലീസ് അക്കാദമിയിലെ എസ്.ഐ  എസ്.ഐ അനിൽകുമാർ
പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

By

Published : Dec 4, 2019, 5:19 PM IST

ഇടുക്കി: വാഴവരയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ പൊലീസ് അക്കാദമിയിലെ എസ്.ഐ അനിൽകുമാറാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വീടിന് സമീപമുള്ള സർക്കാർ ഭൂമിയിലാണ് ഇന്ന് ഉച്ചയോടെ വിഷം ഉള്ളിൽ ചെന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ പ്രിയ പൊലീസ് അക്കാദമിയിൽ കോൺസ്റ്റബിളാണ്. ഏക മകൻ അനന്ദ കൃഷ്ണൻ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.

ABOUT THE AUTHOR

...view details