ഇടുക്കി: ഇടുക്കി മാവടിയില്‍ വൈദ്യുതി ലൈനില്‍ നിന്നും വൈദ്യുതാഘാതമേറ്റ് തോട്ടം തൊഴിലാളി മരിച്ചു. ഏലതോട്ടത്തിലെ വിവിധ ജോലികള്‍ക്കായി താൽക്കാലിക റോപ് വേ സംവിധാനം ഒരുക്കുന്നതിനിടെയാണ് അപകടം.
നെടുങ്കണ്ടം പാറത്തോട് സ്വദേശിയായ സന്തോഷാണ് (32) മരിച്ചത്. മാവടി കാമാക്ഷി വിലാസം ദിനകരന്‍ എസ്‌റ്റേറ്റിലെ തൊഴിലാളിയായിരുന്നു സന്തോഷ്.
വൈദ്യുതാഘാതമേറ്റ് തോട്ടം തൊഴിലാളി മരിച്ചു - മാവടിയില്‍ വൈദ്യുതി ലൈൻ
നെടുങ്കണ്ടം പാറത്തോട് സ്വദേശിയായ സന്തോഷാണ് (32) മരിച്ചത്
വൈദ്യുതാഘാതമേറ്റ് തോട്ടം തൊഴിലാളി മരിച്ചു
ALSO READ: കൊവാക്സിൻ വിതരണത്തിന് നാല് മാസത്തെ കാലതാമസമെന്ന് ഭാരത് ബയോടെക്
റോപ് വേയ്ക്കായി കെട്ടിയ ജിഐ വയര്‍ ഉയര്‍ത്തുന്നതിനിടെ ഇത് വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. ജിഐ വയറിലൂടെ വൈദ്യുതി പ്രവഹിച്ച് സന്തോഷിന് വൈദ്യുതാഘാതമേറ്റു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. നെടുങ്കണ്ടം പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.