ഇടുക്കി: കാലങ്ങളുടെ കാത്തിരിപ്പിനു ശേഷം പൂപ്പാറയിലെ പുതിയപാലം യാഥാർഥ്യമാകുന്നു. ദേശീയപാത 85 ഭാഗമായാണ് പൂപ്പാറ ടൗണിനോട് ചേർന്ന് പുതിയ പാലം നിർമ്മിക്കുന്നത്. പാലം പൂർത്തിയാകുന്നതോടെ കാലങ്ങളായുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും.
ഇടുക്കി പൂപ്പാറയിലെ പുതിയപാലം യാഥാർഥ്യമാകുന്നു - idukki news
പാലം പൂർത്തിയാകുന്നതോടെ കാലങ്ങളായുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും.

കൊച്ചി -ധനുഷ്കോടി ദേശീയപാതയുടെ വികസനത്തിന്‍റെ ഭാഗമായി മൂന്നാർ മുതൽ ബോഡിമെട്ട് വരെ വീതി കൂട്ടിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇതിന്‍റെ ഭാഗമായാണ് പൂപ്പാറയിൽ പന്നിയാർ പുഴയ്ക്ക് കുറുകെ പുതിയ പാലം നിർമ്മിക്കുന്നത്. പാലത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാൽ പാലം ഗതാഗതത്തിനായി തുറന്നു നല്‍കും.
പൂപ്പാറ ടൗൺ ഒഴിവാക്കി പുതിയ പാലം നിർമിച്ചാണ് ദേശീയ പാത കടന്നുപോകുന്നത്. പാലം നിർമാണം പൂർത്തിയാകുന്നതോടെ കാലങ്ങളായി നേരിടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.