ഇടുക്കി:മുല്ലപ്പെരിയാർ അണക്കെട്ട് നാളെ രാവിലെ 7ന് (2021 ഒക്ടബോര്‍ 29) തുറക്കുമെന്ന് തമിഴ്‌നാട് സർക്കാർ കേരളത്തെ അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ രാത്രി അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പിണറായി വിജയന്‍റെ ആവശ്യപ്രകാരം ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തതിനുശേഷമാണ് തമിഴ്നാട് തീരുമാനം എടുത്തതെന്നും വൈഗ അണക്കെട്ടിലൂടെ പരമാവധി ജലം ഇപ്പോള്‍ കൊണ്ടുപോവുകയാണെന്നും സ്റ്റാലിൻ കത്തില്‍ പറയുന്നു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് നിലവിൽ 138 അടി പിന്നിട്ടു. സെക്കൻഡിൽ 3800 ഘന അടിയാണ് ഇപ്പോൾ ഒഴുകിയെത്തുന്ന ജലം. 2300 ഘന അടിയാണ് തമിഴ്‌നാട് കൊണ്ടുപോകുന്ന ജലം.