കേരളം

kerala

ETV Bharat / state

സേനാപതി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എല്‍ഡിഎഫ് മാർച്ച് - mass march and dharna

യുഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പ്രതിരൂപമായി മാറിയെന്ന് ആരോപിച്ചാണ് പഞ്ചായത്ത് ഓഫിസിന് മുൻപിൽ എൽഡിഎഫ് പ്രതിഷേധിച്ചത്

ബഹുജനമാർച്ചും ധർണയും സംഘടിപ്പിച്ചു

By

Published : Nov 16, 2019, 1:13 AM IST

ഇടുക്കി: എൽഡിഎഫ് സേനാപതി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സേനാപതി ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് ബഹുജനമാർച്ചും ധർണയും സംഘടിപ്പിച്ചു. പഞ്ചായത്തിന്‍റെ വികസനപദ്ധതികൾ നടപ്പിലാക്കുക, പാതിവഴിയിൽ നിലച്ച സമ്പൂർണ്ണ ഭവനപദ്ധതി പുനരാരംഭിക്കുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടത്തുക, ഗ്രാമീണ റോഡുകളുടെ ശോജനീയാവസ്ഥ പരിഹരിക്കുക, കുടിവെള്ള പദ്ധതികൾ നടപ്പിലാക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചാണ് പഞ്ചായത്ത് ഓഫിസിന് മുൻപിൽ ധർണ സമരം സംഘടിപ്പിച്ചത്. സേനാപതി പഞ്ചായത്തില്‍ വൻ അഴിമതിയാണ് നടക്കുന്നതെന്നും പ്രളയ ദുരിത ബാധിതർക്കായി നൽകിയ വസ്ത്രങ്ങൾ പഞ്ചായത്ത് പ്രസിഡന്‍റ് എടുത്തെന്നും യോഗത്തിൽ സംസാരിച്ച സിപിഐഎം ശാന്തൻപാറ ഏരിയ സെക്രട്ടറി എൻപി സുനിൽകുമാർ പറഞ്ഞു. കൺവീനർ കെറ്റി ജെയിംസ്, ചെയർമാൻ ആന്‍റോ തോമസ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

ABOUT THE AUTHOR

...view details