ഇടുക്കി: അപകടങ്ങള്‍ തുടര്‍ക്കഥയായ രാജാക്കാട് കുഞ്ചിത്തണ്ണി റോഡിലെ തേക്കിന്‍കാനം കാഞ്ഞിരം വളവിൽ പുതിയ സംരക്ഷണഭിത്തി നിര്‍മിക്കണമെന്ന ആവശ്യം ശക്തം. റോഡിന്‍റെ അലൈൻമെന്‍റ് മാറ്റി പുതിയ ഭിത്തി നിർമിക്കണമെന്നും ഇതിനായി പിഡബ്ല്യൂഡി പഠനം നടത്തി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുത്തനെയുള്ള ഇറക്കവും കൊടും വളവുമായ റോഡിൽ അപകടങ്ങളും മരണങ്ങളും നടക്കുന്നത് സ്ഥിരമാണ്.
അപകടം പതിയിരിക്കുന്ന കാഞ്ഞിരം വളവിൽ സംരക്ഷണഭിത്തി വേണമെന്ന് നാട്ടുകാർ - kanjiram turn in idukki
കുത്തനെയുള്ള ഇറക്കവും കൊടും വളവുമായ റോഡിൽ അപകടങ്ങളും മരണങ്ങളും നടക്കുന്നത് സ്ഥിരമാണ്.
![അപകടം പതിയിരിക്കുന്ന കാഞ്ഞിരം വളവിൽ സംരക്ഷണഭിത്തി വേണമെന്ന് നാട്ടുകാർ ഇടുക്കി കാഞ്ഞിരം വളവ് കാഞ്ഞിരം വളവിൽ സംരക്ഷണഭിത്തി വേണമെന്ന് നാട്ടുകാർ The locals demand protection wall in kanjiram turn kanjiram turn in idukki idukki](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6174821-832-6174821-1582450632036.jpg)
അപകടം പതിയിരിക്കുന്ന കാഞ്ഞിരം വളവിൽ സംരക്ഷണഭിത്തി വേണമെന്ന് നാട്ടുകാർ
അപകടം പതിയിരിക്കുന്ന കാഞ്ഞിരം വളവിൽ സംരക്ഷണഭിത്തി വേണമെന്ന് നാട്ടുകാർ
എറണാകുളത്തുനിന്നുള്ള വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ട് ഒമ്പത് പേര്‍ മരിച്ചത് ഈ വളവിലാണ്. ഇതിന് ശേഷം വളവില്‍ ക്രാഷ് ബാരിയറുകളടക്കം സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടങ്ങൾ തുടരുകയാണ്. നിലവിലുള്ള സംരക്ഷണ ഭിത്തി പൊളിച്ച് റോഡ് നേരെയാക്കിയാല്‍ അപകട സാധ്യത ഒഴിവാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. പുതിയ അലൈൻമെന്‍റിൽ റോഡ് നിര്‍മിക്കണമെന്ന ആവശ്യവുമായി നിരവധി തവണ നാട്ടുകാരും പൊതുപ്രവര്‍ത്തകരും രംഗത്തെത്തിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.