ഇടുക്കി: ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കി ജില്ലാ ഭരണകൂടം. ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവും വോട്ടിങ് യന്ത്രങ്ങളുടെ വിതരണവും പൂര്‍ത്തിയായി. ജില്ലയിൽ 1453 ബൂത്തുകളിലാണ് പോളിങ് നടക്കുന്നത്. ആദിവാസി ഗോത്രമേഖലകളിലടക്കം വിദൂര പോളിങ് സ്റ്റേഷനുകളുള്ള ഇടുക്കിയില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂര്‍ത്തിയായി. ജില്ലയിലെ എട്ട് ബ്ലോക്കുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി 1453 ബൂത്തുകളാണുള്ളത്.
ഇടുക്കിയിൽ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി - ഇടുക്കി തദ്ദേശ തെരഞ്ഞെടുപ്പ്
ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവും വോട്ടിങ് യന്ത്രങ്ങളുടെ വിതരണവും പൂര്‍ത്തിയായി. ജില്ലയിൽ 1453 ബൂത്തുകളിലാണ് പോളിങ് നടക്കുന്നത്
ഇടുക്കിയിൽ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ആവശ്യമായ ഉദ്യോഗസ്ഥരെ നേരത്തെ തന്നെ നിയമിക്കുകയും ഇവര്‍ക്കുള്ള പരിശീലനങ്ങളും നടത്തി. വോട്ടിങ്ങിനാവശ്യമായ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിതരണവും പൂര്‍ത്തിയാക്കി. വിദൂര പോളിങ് സ്റ്റേഷനായ ഇടമലക്കുടിയിലേയ്ക്കുള്ള ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. പോളിങ്ങിന് ശേഷം അന്ന് തന്നെ ഉദ്യോഗസ്ഥരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികളാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ഇടമലക്കുടിയിലേയ്ക്കുള്ള റോഡ് ഗതാഗതമടക്കം തൊഴിലുറപ്പ് പദ്ധതിൽ പെടുത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്.