ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു - idukki death news
ബൈസൺവാലി പടിപ്പുരയ്ക്കൽ രാംദേവിന്‍റെ ഭാര്യ അശ്വതി (29) ആണ് മരിച്ചത്.
ഇടുക്കി: ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ബോധം നഷ്ടപ്പെട്ട് കുഴഞ്ഞുവീണ യുവതിയായ വീട്ടമ്മ മരിച്ചു. ബൈസൺവാലി പടിപ്പുരയ്ക്കൽ രാംദേവിന്‍റെ ഭാര്യ അശ്വതി (29) ആണ് മരിച്ചത്. ബൈസൺവാലി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്ററാണ് അശ്വതി. ഇന്നലെ രാവിലെ ബൈക്കിൽ പോകവെ ടീ കമ്പനിയിൽ ഇല്ലിസിറ്റി ഭാഗത്ത് എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ. ഇടുക്കി മെഡിക്കൽ കോളജിൽ വച്ച് പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം സംസ്കരിക്കും.