ഇടുക്കി: കേരളത്തില്‍ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. സംസ്ഥാനവും വൈദ്യുതി ബോര്‍ഡും നിര്‍ണായകമായ വികസന കാലയളവിലൂടെയാണിപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ ഡാം വൈദ്യുതി പുനസ്ഥാപന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം: എം.എം.മണി
ഇടുക്കിയിലെ രണ്ടാം വൈദ്യുതി നിലയം വേഗത്തില്‍ യാഥാര്‍ഥ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും എംഎം മണി പറഞ്ഞു.
പവര്‍ കട്ടും ലോഡ് ഷെഡിങ്ങും ഒഴിവാക്കിയതിന് പുറമേ സംസ്ഥാനത്ത് സമ്പൂര്‍ണ വൈദ്യുതീകരണവും യാദാര്‍ഥ്യമാക്കി മികച്ച വികസന കുതിപ്പിലാണ് സംസ്ഥാനമിപ്പോള്‍. സംസ്ഥാന സര്‍ക്കാരിന്‍റെ ഇച്ഛാശക്തി കൊണ്ടാണ് ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കാതെയിരുന്നപ്പോഴും കേരളത്തിൽ യാഥാര്‍ഥ്യമാക്കിയത്. സംസ്ഥാനത്തിന് ആവശ്യമായതിന്‍റെ 35 ശതമാനം വൈദ്യുതി കേരളത്തില്‍ നിന്നും ബാക്കി വൈദ്യുതി പുറത്തുനിന്ന് വാങ്ങിയുമാണ് എല്ലായിടത്തും വൈദ്യുതി എത്തിക്കുക എന്ന വലിയ ലക്ഷ്യം സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചത്. ഇടുക്കിയിലെ രണ്ടാം വൈദ്യുതി നിലയം വേഗത്തില്‍ യാഥാര്‍ഥ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം വൈദ്യുതി നിലയം രാത്രിയിലും പ്രവര്‍ത്തിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇവിടെ നിന്നുള്ള ഉത്പാദനം കൂടിയാവുമ്പോള്‍ സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി കിട്ടുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇടുക്കി പോലുള്ള ജില്ലയിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ശക്തമായ വൈദ്യുതി ശൃംഖല സ്ഥാപിക്കുന്നതിന് തടസ്സമാണെങ്കിലും ഇവയെ മറികടക്കുന്നതിനായി വൈദ്യുതി ബോര്‍ഡ് ധാരാളം പദ്ധതികള്‍ ആസൂത്രണം നടപ്പിലാക്കി വരുന്നതായും മന്ത്രി സൂചിപ്പിച്ചു.