കേരളം

kerala

ETV Bharat / state

സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് വീഴാറായ നിലയില്‍; പൊളിച്ച് നീക്കാന്‍ തീരുമാനം - ഇടുക്കി

ജീര്‍ണാവസ്ഥയിലായ കെട്ടിടം ഏതു നിമിഷവും തകരുമെന്ന സ്ഥിതി ആയതോടെയാണ് പിറ്റിഎ, ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.

The dilapidated building Elappara Panchayat UP School demolished ഏലപ്പാറ പഞ്ചാത്ത് യു പി സ്‌കൂൾ തകര്‍ന്ന് വീഴാറായ കെട്ടിടം പൊളിച്ച് നീക്കും പിറ്റിഎ ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കിയത് ഇടുക്കി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എല്‍ ശങ്കിലി

By

Published : Jul 27, 2019, 8:05 AM IST

ഇടുക്കി:ഏലപ്പാറ പഞ്ചാത്ത് യുപി സ്‌കൂളിന്‍റെ തകര്‍ന്ന് വീഴാറായ കെട്ടിടം പൊളിച്ച് നീക്കാന്‍ തീരുമാനം. ജീര്‍ണാവസ്ഥയിലായ കെട്ടിടം ഏത് നിമിഷവും തകരുമെന്ന സ്ഥിതി ആയതോടെയാണ് കെട്ടിടം പൊളിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ അനുമതി നല്‍കിയത്. പീരുമേട് എംഎല്‍എ ഇഎസ് ബിജിമോള്‍ പുതിയ കെട്ടിട നിര്‍മ്മാണത്തിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്.

ഏലപ്പാറ പഞ്ചാത്ത് യു പി സ്‌കൂളിന്‍റെ തകര്‍ന്ന് വീഴാറായ കെട്ടിടം പൊളിച്ച് നീക്കും

കെട്ടിടം പൊളിച്ചു നീക്കാന്‍ ആവശ്യമായ തുക പഞ്ചായത്തിനോട് ആവശ്യപ്പെടും. വിദ്യാര്‍ത്ഥികള്‍ ജീര്‍ണാവസ്ഥയിലായ കെട്ടിടത്തിന് സമീപത്തുകൂടിയാണ് സഞ്ചരിക്കുന്നത്. ഇത് വലിയ അപകടങ്ങള്‍ക്കാണ് വഴി തെളിക്കുന്നത്. അടിയന്തര പ്രധാന്യം നല്‍കി കെട്ടിടം പൊളിച്ചു നീക്കുവാനാണ് സ്‌കൂള്‍ പിറ്റിഎയുടെയും അദ്ധ്യാപകരുപടയും തീരുമാനം. നിര്‍മ്മാണത്തിലെ അഴിമതി മൂലം പാതി വഴിയില്‍ നിര്‍മ്മാണം നിലച്ച കെട്ടിടമാണ് തകര്‍ന്ന് വീഴാറായി നില്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ നിര്‍മ്മിച്ച കെട്ടിടത്തില്‍ വന്‍ അഴിമതി പുറത്തായതോടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ കന്നുകാലികളും തെരുവുനായ്ക്കളും കെട്ടിടം കയ്യടക്കി. തുടര്‍ന്ന് കെട്ടിടം ജീര്‍ണാവസ്ഥയില്‍ ആയത് കാണിച്ച് പിറ്റിഎ, ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി. കെട്ടിടം പൊളിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അനുമതി നല്‍കിയതായി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എല്‍ ശങ്കിലി പറഞ്ഞു.

ABOUT THE AUTHOR

...view details