ഇടുക്കി: സംസ്ഥാനത്തെ ആദ്യഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ വില്ലേജ് ഓഫിസ് വരുന്നു. ജനുവരി മുപ്പത് മുതല്‍ പുതിയ ഓഫിസിന്‍റെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ജില്ല കലക്ടര്‍ എച്ച്. ദിനേശൻ പറഞ്ഞു. ഇടമലക്കുടിക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം ഇതോടെ സാക്ഷാത്കരിക്കുകയാണ്.
നിലവില്‍ ദേവികുളം വില്ലേജ് ഓഫിസിനെയാണ് പഞ്ചായത്തിലെ ജനങ്ങള്‍ പലവിധ ആവശ്യങ്ങള്‍ക്കായി സമീപിക്കുന്നത്. ദേവികുളം വില്ലേജ് ഓഫിസിന്‍റെ കീഴിലായിരിക്കും ഇടമലകുടി വില്ലേജ് ഓഫിസിന്‍റെ പ്രവര്‍ത്തനം. പുതിയ വില്ലേജ് ഓഫിസിലേയ്ക്കുള്ള ജീവനക്കാരെയും നിയമിച്ചു കഴിഞ്ഞു. പഞ്ചായത്ത് ഓഫിസിന്‍റെ ശാഖയും ഇടമലക്കുടിയില്‍ ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ജില്ല കലക്‌ടര്‍ പറഞ്ഞു.