കേരളം

kerala

ETV Bharat / state

മലവെള്ള പാച്ചിലില്‍ കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി - ഇടുക്കി

യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറടക്കം ഒഴുകി പോവുകയായിരുന്നു. ഒരാളെ ഇനിയും കണ്ടെത്താനുണ്ട്. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

idukki  ഇടുക്കി  ഏലപ്പാറ - വാഗമൺ
യുവാക്കളെയും കൊണ്ട് കാർ മലവെള്ളപാച്ചിലിൽ ഒലിച്ചു പോയി

By

Published : Aug 6, 2020, 11:19 PM IST

Updated : Aug 7, 2020, 8:21 AM IST

ഇടുക്കി: ജില്ലയിലെ മഴക്കെടുതി തുടരുന്നതിനിടെ മലവെള്ള പാച്ചിലില്‍ കാണാതായ രണ്ടു യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. നല്ലതണ്ണി സ്വദേശി മാർട്ടിൻ്റെ മൃതദേഹമാണ് കിട്ടിയത്. ഒപ്പമുണ്ടായിരുന്ന അനീഷിനു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.

പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒഴുകിപ്പോവുകയായിരുന്നു. അഗ്നിശമന സേന പ്രതികൂല കാലാവസ്ഥയെ തുടർന്ന് വ്യാഴാഴ്ച രാത്രി തന്നെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് വീണ്ടും അന്വേഷണമാരംഭിച്ചത്.

വ്യാഴാഴ്ച വൈകിട്ടോടെയാണ് ഏലപ്പാറ - വാഗമൺ റൂട്ടില്‍ നിർത്തിയിട്ടിരുന്ന കാർ മലവെള്ളപാച്ചിലിൽ ഒലിച്ചു പോയത്. പ്രദേശവാസികള്‍ നല്‍കിയ വിവരത്തിന്‍റെയടിസ്ഥാനത്തിലാണ് അധികൃതര്‍ സ്ഥലത്തെത്തിയത്. യുവാക്കള്‍ പ്രദേശവാസികളാണ്.

Last Updated : Aug 7, 2020, 8:21 AM IST

ABOUT THE AUTHOR

...view details