വ്യാജ ചാരായ കേസ് പ്രതി കീഴടങ്ങി - The accused in the fake liquor case surrendered
മാങ്കുളം താളുങ്കണ്ടം സ്വദേശിയായ കാവുങ്കൽ വീട്ടിൽ സിനോയാണ് കീഴടങ്ങിയത്.
ഇടുക്കി: ഓണം സീസണിൽ വിൽപ്പന നടത്തുന്നതിനായി 60 ലിറ്റർ വ്യാജചാരായം നിർമിച്ച് സൂക്ഷിച്ചയാള്‍ കോടതിയില്‍ കീഴടങ്ങി. പ്രതിയായ മാങ്കുളം താളുങ്കണ്ടം സ്വദേശിയായ കാവുങ്കൽ വീട്ടിൽ സിനോ ( 42) ആണ് അടിമാലി കോടതിയിൽ കീഴടങ്ങിയത്. ഓഗസ്റ്റ് 19ന് മാങ്കുളം താളുങ്കണ്ടത്തുള്ള പ്രതിയുടെ വീട്ടിൽ നിന്നും എക്സൈസ് സംഘം ചാരായം കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. പിന്നാലെയാണ് പ്രതിയുടെ കീഴടങ്ങല്‍. പ്രതിയെ 14 ദിവസം റിമാന്‍ഡ് ചെയ്ത് തൊടുപുഴ തുടങ്ങനാടുള്ള റാണിഗിരി ആശുപത്രിയിലെ കൊവിഡ് കെയർ സെന്‍ററിലേക്ക് മാറ്റി.
TAGGED:
വ്യാജ ചാരായം