ഇടുക്കി:സ്വകാര്യ കോളജിലെ ബിരുദ വിദ്യാർഥിനിയെ ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബൈസൺവാലി കാക്കാക്കട മുക്കനോലിക്കൽ മണിക്കുട്ടന്‍ - പുഷ്‌പ ദമ്പതികളുടെ മകൾ അർച്ചനെയെയാണ് (20) ചൊവ്വാഴ്ച വൈകിട്ട് ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ വീടിനടുത്താണ് ബന്ധുവീട്. ചൊവ്വാഴ്ച പകല്‍ ഇരുവീടുകളിലും ആളില്ലായിരുന്നു. വൈകിട്ട്, അർച്ചനയുടെ മാതാപിതാക്കളും ബന്ധുക്കളും തൊഴിലിടത്തില്‍ നിന്നും തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.