കേരളം

kerala

ETV Bharat / state

ഓണ്‍ലൈന്‍ പഠനം വഴിമുട്ടിയവര്‍ക്ക് സഹായമായി ലോട്ടറി തൊഴിലാളി കൂട്ടായ്‌മ - television distribution by lottery employees

ലോട്ടറി വിറ്റ് കിട്ടുന്ന ലാഭത്തിൽ നിന്നാണ് തൊഴിലാളികള്‍ അഞ്ച് വിദ്യാർഥികള്‍ക്ക് ടെലിവിഷനുകൾ വാങ്ങി നൽകിയത്.

ലോട്ടറി തൊഴിലാളി കൂട്ടായ്‌മ  ഓണ്‍ലൈന്‍ പഠനം ലോട്ടറി  അഞ്ച് വിദ്യാർഥികള്‍ക്ക് ടെലിവിഷനുകൾ  രാജകുമാരി പഞ്ചായത്ത്  television distribution by lottery employees  rajakumari lottery employees
ലോട്ടറി തൊഴിലാളി കൂട്ടായ്‌മ

By

Published : Jul 8, 2020, 1:48 PM IST

ഇടുക്കി:ഓൺലൈൻ പഠനം പ്രതിസന്ധിയിലായ വിദ്യാർഥികൾക്ക് പഠന സൗകര്യമൊരുക്കി ലോട്ടറി തൊഴിലാളികളുടെ കൂട്ടായ്‌മ. രാജകുമാരി പഞ്ചായത്തിലെ നിർധന കുടുംബങ്ങളിലെ അഞ്ച് വിദ്യാർഥികള്‍ക്ക് തൊഴിലാളികളുടെ നേതൃത്വത്തിൽ ടെലിവിഷനുകൾ വാങ്ങി നൽകി. ലോട്ടറി കച്ചവടം നടത്തി ഉപജീവനമാർഗം കണ്ടെത്തുന്ന രാജകുമാരിയിലെ എട്ടോളം തൊഴിലാളികളാണ് പഠന സൗകര്യമൊരുക്കി മാതൃകയായത്.

ഓണ്‍ലൈന്‍ പഠനം വഴിമുട്ടിയവര്‍ക്ക് സഹായമായി ലോട്ടറി തൊഴിലാളി കൂട്ടായ്‌മ

ലോട്ടറി വിറ്റ് കിട്ടുന്ന ലാഭത്തിൽ നിന്നാണ് ടെലിവിഷനുകൾ വാങ്ങുന്നതിന് തുക കണ്ടെത്തിയത്. പഞ്ചായത്തിലെ അഞ്ചു വിദ്യാർഥികൾക്കാണ് സഹായം എത്തിച്ചത്. പഞ്ചായത്ത് അംഗങ്ങളുടെ സഹായത്തോടെയാണ് കുടുംബങ്ങളെ കണ്ടെത്തി ഇവർക്ക് സഹായം എത്തിച്ചത്. രാജാക്കാട് എസ്.ഐ പി.ടി അനൂപ്മോൻ ടെലിവിഷനുകളുടെ വിതരണം ചെയ്തു.

ABOUT THE AUTHOR

...view details