ഇടുക്കി: നഴ്‌സറി കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകന്‍ പൊലീസ് പിടിയില്‍. ഹൈദരബാദിലെ സ്‌കൂളില്‍ ജോലി ചെയ്‌തുവരികയായിരുന്ന ഇടുക്കി നെടുങ്കണ്ടം വട്ടപ്പാറ സ്വദേശി ജോജുവാണ് അറസ്റ്റിലായത്. ഇയാളുടെ സഹപാഠിയായിരുന്ന യുവതിയ്ക്കും അമ്മയ്ക്കും അശ്ലീല ദൃശ്യങ്ങള്‍ അയക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ നിന്നും കണ്ടെത്തിയത്.
ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളില്‍ നഴ്‌സറി വിഭാഗം അധ്യാപകനായി ജോലി ചെയ്‌തുവരികയായിരുന്നു ഇയാൾ. ക്ലാസിലെ കുട്ടികളുടെ സ്വാകര്യ ദൃശ്യങ്ങളാണ് ഇയാള്‍ പകര്‍ത്തി മൊബൈലില്‍ സൂക്ഷിച്ചിരുന്നത്. യുവതിയുടെ പരാതിയെ തുടർന്ന് നെടുങ്കണ്ടം പൊലീസ് ഇയാളെ വിളിച്ചു വരുത്തുകയായിരുന്നു.
മറ്റ് യുവതികള്‍ക്കും അശ്ലീല സന്ദേശങ്ങള്‍ ഇയാള്‍ അയച്ചതായി പൊലീസ് കണ്ടെത്തി. ഇയാളുടെ ഫോണില്‍ നിന്നും കുട്ടികളുടെ 300ഓളം വീഡിയോകളും 180ഓളം ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
ഒൻപത് വയസുകാരനെ പീഡിപ്പിച്ചു : തൃശ്ശൂരിൽ ഒമ്പത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയായ 39 കാരന് 11 വർഷം തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി. എറണാകുളം വടക്കേക്കര ആലുംതുരുത്ത് സ്വദേശി ഷൈൻഷാദ് ആണ് പ്രതി. ജഡ്‌ജി കെ പി പ്രദീപാണ് ശിക്ഷ വിധിച്ചത്.