കേരളം

kerala

ETV Bharat / state

Mullaperiyar Dam : വൈഗ അണക്കെട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നത് നിർത്തി തമിഴ്‌നാട് - മുല്ലപ്പെരിയാർ ഡാമിലെ വെള്ളം കൊണ്ടുപോകുന്നത് നിർത്തി തമിഴ്‌നാട്

Mullaperiyar Issue : നിലവിൽ 141.65 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്

mullaperiyar dam water level  tamil nadu stops taking water from mullaperiyar  മുല്ലപ്പെരിയാർ ജലനിരപ്പ് താഴുന്നു  മുല്ലപ്പെരിയാർ ഡാമിലെ വെള്ളം കൊണ്ടുപോകുന്നത് നിർത്തി തമിഴ്‌നാട്  വൈഗ അണക്കെട്ടിലെ ജലനിരപ്പ്
ജലനിരപ്പ് താഴ്‌ന്നു; വൈഗ അണക്കെട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നത് നിർത്തി തമിഴ്‌നാട്

By

Published : Nov 28, 2021, 4:33 PM IST

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് പൂര്‍ണമായി നിര്‍ത്തി. ഒരു മണിയോടെയാണ് വൈഗയിലേയ്ക്ക് വെള്ളം കൊണ്ടുപോകുന്ന ടണല്‍ തമിഴ്‌നാട് അടച്ചത്. നിലവില്‍ 141.65 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 142 അടിയാണ് അണക്കെട്ടിലെ അനുവദനീയമായ പരമാവധി സംഭരണ ശേഷി.

മുല്ലപ്പെരിയാർ അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. നിലവില്‍ ഒഴുകിയെത്തുന്നത് 141 ഘനയടി വെള്ളമാണ്. ഇത് തുറന്നിരിക്കുന്ന ഒരു ഷട്ടറിലൂടെ പുറത്തേക്കൊഴുക്കുന്നുണ്ട്.

Also Read: V Sivankutty | Vaccination For Teachers: വാക്‌സിനെടുക്കാതെ അധ്യാപകര്‍: നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

എന്നാല്‍ നിലവിൽ വൈഗ അണക്കെട്ടിന്‍റെ 7 ഷട്ടറുകളും തുറന്നിരിക്കുന്നതിനാല്‍ വൈഗയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടിയാണ് മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം കൊണ്ടുപോകുന്നത് താല്‍ക്കാലികമായി നിര്‍ത്തിയതെന്നാണ് തമിഴ്‌നാടിന്‍റെ വിശദീകരണം.

ABOUT THE AUTHOR

...view details