ഇടുക്കി:തമിഴ്‌നാട് മാത്രിമാരുടെ സംഘം വെള്ളിയാഴ്‌ച മുല്ലപ്പെരിയാര്‍ സന്ദര്‍ശിയ്‌ക്കും. അഞ്ച് മന്ത്രിമാർ അടങ്ങുന്ന സംഘമാണ് എത്തുന്നത്. ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി ത്യാഗരാജൻ, സഹകരണ മന്ത്രി ഐ പെരിയസ്വാമി, റവന്യു മന്ത്രി മൂർത്തി ഭക്ഷ്യ സിവിൽ സപ്ലൈ വകുപ്പ് മന്ത്രി ചക്രപാണി എന്നിവരാണ് സ്ഥലത്തെത്തുക. മന്ത്രിമാരുടെ കൂടെ, തേനി എം.എൽ.എയും ഡാം സന്ദർശിക്കും.
ഷട്ടറുകൾ തുറന്ന സാഹചര്യത്തിലാണ് മന്ത്രിമാരുടെ സന്ദർശനം. ജലനിരപ്പ് ഉയർന്ന സാഹചര്യത്തില്‍ അണക്കെട്ടിലെ സ്‌പിൽവേയിലെ ഏഴ് ഷട്ടറുകൾ തമിഴ്‌നാട് ഉയർത്തിയിരുന്നു. സെക്കൻഡിൽ 3900 ഘനയടി വെള്ളമാണ് തുറന്ന് വിട്ടിരിക്കുന്നത്. 138.90 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഡാമിന്‍റെ വൃഷ്ടിപ്രദേശമായ പെരിയാർ കടുവ സങ്കേതത്തിൽ പെയ്‌ത കനത്ത മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം.