ചെന്നൈ : കേരളത്തിന്‍റെ അതിര്‍ത്തി ഗ്രാമമായ തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിൽ സെപ്റ്റിക്ക് ടാങ്ക് തകർന്നുവീണ് രണ്ട് കുട്ടികൾ മരിച്ചു. മുനിസിപ്പൽ ഓഫിസിന് സമീപത്തെ പൊതുശൗചാലയത്തിലെ ടാങ്ക് തകർന്നാണ് വിദ്യാർഥിനികളായ റീതശ്രീ (7), ശുഭശ്രീ (6) എന്നിവർ മരിച്ചത്. കുട്ടികളുടെ മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.
പൊതുശൗചാലയത്തില്‍ പോയ വിദ്യാര്‍ഥികള്‍ സ്ലാബ് തകർന്ന് സെപ്റ്റിക്ക് ടാങ്കിൽ വീണ് മരിച്ചു
തമിഴ്‌നാട് ബോഡിനായ്ക്കന്നൂരിൽ പൊതുശൗചാലയത്തില്‍ മലമൂത്ര വിസർജനത്തിനായി പോയ വിദ്യാര്‍ഥികള്‍ സ്ലാബ് തകർന്ന് സെപ്റ്റിക്ക് ടാങ്കിൽ വീണ് മരിച്ചു
ബോഡിനായ്ക്കന്നൂരിൽ ഫർമൻപുരം നഗരസഭ ഓഫിസിന് സമീപത്തെ പൊതുശൗചാലയത്തിന്‍റെ സെപ്റ്റിക് ടാങ്ക് തകർന്നാണ് വിദ്യാർഥിനികൾ മരിച്ചത്. ഇന്ന് (29.09.2022) വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം. പൊതുശൗചാലയത്തിൽ മലമൂത്ര വിസർജനത്തിനായി പോയ വിദ്യാർഥിനികൾ സ്ലാബ് തകർന്ന് ടാങ്കിൽ വീഴുകയായിരുന്നു.
ശൗചാലയത്തിൽ പിന്നീട് എത്തിയവരാണ് അപകടത്തിൽപ്പെട്ട വിദ്യാർഥിനികളെ കണ്ടത്. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അതേസമയം നാല് വര്‍ഷം മുമ്പ് പണിത ശൗചാലയത്തിന്റെ ടാങ്കാണ് തകർന്നത്. ഇതിന്‍റെ നിർമാണത്തിൽ വൻ അഴിമതി നടന്നതായി പ്രദേശവാസികൾ ആരോപിച്ചു.