ഇടുക്കി :ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ കനത്ത നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ല കലക്‌ടർ. ജില്ലയില്‍ വിവിധയിടങ്ങളില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും പന്നിപ്പനിയുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ തോന്നിയാല്‍ മൃഗസംരക്ഷണ വകുപ്പിനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അറിയിക്കണമെന്നും കലക്‌ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു. പന്നിപ്പനിക്കെതിരെ ആവശ്യമായ ബോധവത്‌കരണവും മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നതായും അവര്‍ വ്യക്തമാക്കി.
ആഫ്രിക്കന്‍ പന്നിപ്പനി : ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിൽ കനത്ത നിരീക്ഷണം
ഇടുക്കി ജില്ലയില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ കനത്ത നിരീക്ഷണം ഏർപ്പെടുത്തിയതായി അറിയിച്ച് ജില്ല കലക്‌ടർ
ആഫ്രിക്കന്‍ പന്നിപ്പനി; ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിൽ കനത്ത നിരീക്ഷണം
ആഫ്രിക്കന്‍ പന്നിപ്പനി നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജനറല്‍ നോഡല്‍ ഓഫിസറായി ഇടുക്കി സബ് കലക്‌ടര്‍ ഡോ.അരുണ്‍ എസ്.നായരെയും, വെറ്ററിനറി നോഡല്‍ ഓഫിസറായി ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ.കുര്യന്‍ കെ.ജേക്കബിനേയും (9447105222) നിയമിച്ചതായും ജനറല്‍ നോഡല്‍ ഓഫിസര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് ഇടുക്കി, പീരുമേട്, ഉടുമ്പന്‍ചോല തഹസില്‍ദാര്‍മാരെയും ബന്ധപ്പെട്ട വില്ലേജ് ഓഫിസര്‍മാരെയും ചുമതലപ്പെടുത്തിയതായും കലക്‌ടര്‍ വ്യക്തമാക്കി.