ഇടുക്കി:സ്വപ്‌ന സുരേഷിന്‍റെ നിയമനം റദ്ദാക്കിയിട്ടില്ലെന്ന് എച്ച്.ആർ.ഡി.എസ് പ്രോജക്ട് ഡയറക്‌ടർ ബിജു കൃഷ്‌ണൻ. എച്ച്.ആർ.ഡി.എസ് എന്ന സംഘടനയുടെ ഭാരവാഹി സ്ഥാനത്തില്ലാത്ത മുൻ കേന്ദ്ര മന്ത്രി എസ്.കൃഷ്‌ണകുമാർ ആണ് സ്വപ്‌നയെ പുറത്താക്കിയതായി അവകാശപ്പെടുന്നത്. കൃഷ്‌ണകുമാറിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് ആറ് മാസം മുൻപ് പുറത്താക്കിയതാണ്. കൃഷ്‌ണ കുമാറിന്‍റേത് വൃദ്ധമനസിന്‍റെ ജല്പനമാണെന്നും ബിജു കൃഷ്‌ണൻ തൊടുപുഴയിൽ പറഞ്ഞു.
സ്വപ്‌ന സുരേഷിന്‍റെ നിയമനം റദ്ദാക്കിയിട്ടില്ലെന്ന് എച്ച്.ആർ.ഡി.എസ് പ്രോജക്ട് ഡയറക്‌ടർ - സുരേഷിന്‍റെ നിയമനം റദാക്കിയിട്ടില്ല
എച്ച്.ആർ.ഡി.എസിൽ സ്വപ്‌ന സുരേഷിന്‍റെ നിയമനം നിയമവിരുദ്ധമാണെന്നായിരുന്നു മുൻ കേന്ദ്രമന്ത്രി എസ് കൃഷ്‌ണകുമാറിന്‍റെ പ്രതികരണം
ബിജു കൃഷ്‌ണൻ
എച്ച്.ആർ.ഡി.എസിൽ സ്വപ്‌ന സുരേഷിന്‍റെ നിയമനം നിയമവിരുദ്ധമാണെന്നായിരുന്നു മുൻ കേന്ദ്രമന്ത്രി എസ് കൃഷ്‌ണകുമാറിന്‍റെ പ്രതികരണം. തെറ്റായ നീക്കങ്ങളാണ് സംഘടനയിൽ നടക്കുന്നതെന്നും, സംഘടനയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും എസ് കൃഷ്‌ണകുമാർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ALSO READ 'പിവി ശ്രീനിജിൻ ഒന്നാം പ്രതി', സി.പി.എമ്മിനെതിരെ ഗുരുതര ആരോപണവുമായി സാബു എം ജേക്കബ്